‘നഷ്ടമായത് പ്രഗത്ഭനായ നേതാവിനെ’: രാഹുല്‍ ഗാന്ധി; വയനാട്ടിലെ പരിപാടികള്‍ റദ്ദാക്കി

 

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് പിടി തോമസ് എംഎല്‍എയുടെ നിര്യാണത്തിൽ രാഹുൽ ഗാന്ധി അനുശോചിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വയനാട്ടില്‍ എത്തിയ രാഹുൽ ഗാന്ധി എംപി മുഴുവൻ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.

കോൺഗ്രസ് ആശയങ്ങൾ ആഴത്തിൽ മനസിൽ സൂക്ഷിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്ത ആളായിരുന്നു പിടി തോമസ് എംഎൽഎ എന്നു രാഹുൽ ഗാന്ധി എംപി അനുസ്മരിച്ചു. കോണ്‍ഗ്രസിന്‍റെ പ്രഗത്ഭനായ നേതാവിനെയാണ് നഷ്ടമായത്. വ്യക്തികളെയും സമൂഹങ്ങളെയും കൂട്ടിയിണക്കി മതേതരത്വം കാത്തുസൂക്ഷിച്ച വ്യക്തി ആയിരുന്നു അദ്ദേഹമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദർശനത്തിനായി വയനാട് മണ്ഡലത്തിൽ എത്തിയ രാഹുല്‍ ഗാന്ധി എല്ലാ പരിപാടികളും റദ്ദാക്കി. അദ്ദേഹം കൊച്ചിയിലെത്തും. പിടി തോമസ് എംഎല്‍എയുടെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസിന്‍റെ മൂന്ന് ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. മൂന്ന് ദിവസം ദുഃഖാചരണം നടത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി അറിയിച്ചു.

Comments (0)
Add Comment