‘ജനവിധി മാനിക്കുന്നു; പാഠം ഉള്‍ക്കൊള്ളും, ജനങ്ങള്‍ക്കായി പ്രവര്‍ത്തനം തുടരും’: രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, March 10, 2022

 

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നതായി രാഹുല്‍ ഗാന്ധി.  തെരഞ്ഞെടുപ്പിനായി കഠിനാധ്വാനം നടത്തിയ കോണ്‍ഗ്രസ് പ്രവർത്തകരെ  അഭിനന്ദിക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും. വിജയികള്‍ക്ക് ആശംസകള്‍ അറിയിക്കുന്നതായും ഇന്ത്യയിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനായി പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.