രാഹുല്‍ ഗാന്ധിയുടെ കേരള സന്ദർശനം തുടരുന്നു ; വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും

Jaihind News Bureau
Thursday, January 28, 2021

 

കല്‍പ്പറ്റ : രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ പര്യടനം തുടരുന്നു. 10:30 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന യുഡിഎഫ് കൺവെൻഷനാണ് രാഹുല്‍ ഗാന്ധിയുടെ   ഇന്നത്തെ ആദ്യ പരിപാടി. ഉച്ചയ്ക്ക് ശേഷം അദ്ദേഹം അമ്പലവയല്‍ കാർഷിക ഗവേഷണ കേന്ദ്രം സന്ദർശിക്കും.  3 ന് മീനങ്ങാടിയില്‍ കെപിഎസ്ടിഎ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. കൂലിവയലില്‍ ഖത്തർ ഇന്‍കാസ് നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നിർവ്വഹിച്ചശേഷം കണ്ണൂർ വിമാനത്താവളം വഴി അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും.