എനിക്ക് പറയാനല്ല; നിങ്ങളെ കേള്‍ക്കാനാണ് ഞാനെത്തിയിരിക്കുന്നത്; തൊഴിലാളികളോട് രാഹുല്‍ഗാന്ധി

ദുബൈ: യു.എ.ഇയിലെത്തിയ രാഹുല്‍ഗാന്ധി ദുബൈയിലെ ലേബല്‍ ക്യാമ്പ് സന്ദര്‍ശിച്ചു. വലിയൊരു തൊഴിലാളി സമൂഹത്തെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത്.

നിങ്ങളാണ് ഈ നാട് നിര്‍മിച്ചത്.. ദുബൈ നഗരവും ഇവിടുത്തെ വലിയ വലിയ കെട്ടിടങ്ങളും വിമാനത്താവളവും മെട്രോയുമെല്ലാം നിര്‍മിക്കാന്‍ നിങ്ങളാണ് വിയര്‍പ്പൊഴുക്കിയത്, നിങ്ങളുടെ രക്തവും സമയവുമാണ് ഇതിനായി ചെലവിട്ടത്. ഈ മഹാരാജ്യം കെട്ടിപ്പടുക്കാന്‍ പങ്കുവഹിച്ച നിങ്ങേളാരുത്തരെയും ഇന്ത്യന്‍ ജനതക്കു വേണ്ടി ഞാന്‍ അഭിവാദനം ചെയ്യുന്നു. ദുബൈ ജബല്‍ അലിയിലെ ലേബര്‍ക്യാമ്പില്‍ തടിച്ചുകൂടി കാത്തുനിന്ന പതിനായിരക്കണക്കിന് തൊഴിലാളികളോട് ഈ വാക്കുകളുമായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സംഭാഷണം ആരംഭിച്ചത്. നിങ്ങളെപ്പോലൊരുവനാണെന്നു പറഞ്ഞ രാഹുല്‍ ഈ സന്ദര്‍ശനം തന്‍റെ സൗഭാഗ്യമായി കരുതുന്നുെവന്നും കൂട്ടിച്ചേര്‍ത്തു

ഞാന്‍ വന്നത് മന്‍കീ ബാത്ത് പറയാനല്ലെന്നും നിങ്ങളെ മനസു തുറന്ന് കേള്‍ക്കാനാണെന്നും എതിരാളിയുടെ പേരു പറയാതെ പരിഹസിച്ചു. ഭയപ്പാട് വേണ്ട, ആവും വിധമെല്ലാം നിങ്ങളെ സഹായിക്കാന്‍ ഞാനും എന്റെ പ്രസ്ഥാനവുമുണ്ടാവും. രാജ്യത്ത് പോര്‍മുഖം തുറന്നു കഴിഞ്ഞുവെന്നും നിങ്ങെളല്ലാം ഒപ്പം വേണമെന്നും നാം വിജയിക്കാന്‍ പോവുകയാണെന്നുമുള്ള വാക്കുകളുമായാണ് ചെറു പ്രസംഗം അവസാനിപ്പിച്ചത്.

ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. സാം പിത്രോഡ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരും രാഹുലിനൊപ്പം വേദി പങ്കിട്ടു. പിന്നീട് പ്രവാസി തൊഴിലാളികളുമായി നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

.

 

വ്യാഴാഴ്ച വൈകീട്ട് യു.എ.ഇയിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ദിവസം തുടങ്ങിയത് യു.എ.ഇയിലെ ഇന്ത്യന്‍ പ്രമുഖരുമൊത്തുള്ള പ്രഭാത ഭക്ഷണത്തോടെയാണ്. ഇന്ത്യന്‍ സ്ഥാനപതി ഡോ.നവ്ദീപ് സിങ് സുരി, ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസുഫലി, ഫിനേബ്ലര്‍ മേധാവി ഡോ.ബി.ആര്‍. ഷെട്ടി, െജംസ് ഗ്രൂപ്പ് സ്ഥാപകന്‍ സണ്ണി വര്‍ക്കി, അമാനത്ത് ഹോള്‍ഡിങ്‌സ് മേധാവി ഡോ. ശംസീര്‍ വയലില്‍, ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയ പ്രമുഖരുമായി അദ്ദേഹം ആശയ വിനിമയം നടത്തി.

rahul gandhi uae visitrahul gandhiUAE
Comments (0)
Add Comment