‘ഗുജറാത്ത് മോഡൽ കാണുന്നുണ്ട്’; കൊവിഡ് മരണ നിരക്കിൽ ഒന്നാം സ്ഥാനത്ത്, വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Jaihind News Bureau
Tuesday, June 16, 2020

 

കൊവിഡ് മരണ നിരക്കിൽ ഗുജറാത്ത് ഒന്നാമതെത്തിയതിന് പിന്നാലെ വിമര്‍ശനവുമായി രാഹുൽ ഗാന്ധി. ‘ഗുജറാത്ത് മോഡൽ കാണുന്നുണ്ട്’ എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് മരണ നിരക്ക് വ്യക്തമാക്കിക്കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. 6.25 ശതമാനമാണ് ഗുജറാത്തിലെ കൊവിഡ് മരണ നിരക്ക്. മരണ നിരക്കിൽ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയേക്കാൾ ഇരട്ടിയാണ് ഗുജറാത്തിലെ മരണ നിരക്ക്.