കേന്ദ്രത്തിന്‍റെ കാര്യക്ഷമമായ മന്ത്രാലയം നുണകള്‍ക്കും പൊള്ളയായ വാഗ്ദാനങ്ങള്‍ക്കും വേണ്ടി ; പരിഹസിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, June 13, 2021

ന്യൂഡല്‍ഹി :  കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ ഏറ്റവും കാര്യക്ഷമമായ മന്ത്രാലയം നുണ പറയാനും പൊള്ളയായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താനുമുള്ളതാണെന്ന് അദ്ദേഹം പരിഹസിച്ചു.

ഏതാണ് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും കാര്യക്ഷമമായ മന്ത്രാലയം ? നുണകള്‍ക്കും പൊള്ളയായ വാഗ്ദാനങ്ങള്‍ക്കുമുള്ള രഹസ്യമന്ത്രാലയം- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.