രാഹുൽ ഗാന്ധി നാളെ സംഭൽ സന്ദർശിക്കും; വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണും

Jaihind Webdesk
Tuesday, December 3, 2024

 

ഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നാളെ സംഭൽ സന്ദർശിക്കും. പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. ഷാഹി മസ്ജിദിലെ സർവേയുമായി ബന്ധപ്പെട്ട് നവംബർ 24ന് സംഭലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേരെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.

യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സംഭല്‍ സന്ദർശിച്ചിരുന്നു. എന്നാല്‍ പോലീസ് തടയുകയാണുണ്ടായത്. ഡിസംബർ 10 വരെ അധികാരികളുടെ അനുമതിയില്ലാതെ സംഘർഷബാധിത ജില്ലകളില്‍ രാഷ്ട്രീയക്കാരോ സാമൂഹിക സംഘടന പ്രവർത്തകരോ അടക്കം പുറത്തുനിന്നു ആര്‍ക്കും തന്നെ പ്രവേശനം അനുവദിക്കരുതെന്നാണ് ജില്ലാ മജിസ്ട്രേറ്റിന്‍റെ ഉത്തരവ്.