രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കേരളത്തിലെത്തും

Jaihind News Bureau
Friday, October 16, 2020

 

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കേരളത്തിലെത്തും. ഒക്ടോബര്‍ 19, 20, 21 തീയതികളില്‍ വയനാട്‌ പാര്‍ലമെന്‍റ് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. 19 ന്‌ രാവിലെ പതിനൊന്നരയ്ക്ക് കോഴിക്കോട്‌ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി ഉച്ചക്ക്‌ 12.30 ന്‌ മലപ്പുറം കളക്‌ട്രേറ്റില്‍ ജില്ലയിലെ കൊവിഡ്‌-19 മായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കും. ഉച്ചക്ക്‌ 2 മണിക്ക്‌ വയനാട്ടിലേക്ക്‌ പുറപ്പെടും .

20 ന്‌ രാവിലെ വയനാട്‌ കളക്‌ടറേറ്റില്‍ കൊവിഡ്‌ 19 മായി ബന്ധപ്പെട്ട യോഗത്തിലും തുടര്‍ന്ന്‌ 11.30 മണിക്ക്‌ ക്രേന്ദ്രാവിഷ്കൃതപദ്ധതികളുടെ ജില്ലാ തല വികസന കോ-ഓര്‍ഡിനേഷന്‍ മോണിറ്ററിംഗ്‌ (ഡിഷ) യോഗത്തിലും അദ്ദേഹം പങ്കെടുക്കും. 21 ന്‌ ഉച്ചക്ക്‌ 2 മണിക്ക്‌ മാനന്തനാടി ജില്ലാ ആശുപത്രി സന്ദര്‍ശിച്ച ശേഷം വൈകിട്ട് 3.20 ന്‌ കാര്‍ മാര്‍ഗം കണ്ണൂര്‍ ഏയര്‍പോര്‍ട്ടിലേക്ക്‌ പോകുന്ന രാഹുല്‍ ഗാന്ധി അവിടെ നിന്ന്‌ ഡല്‍ഹിയിലേക്ക്‌ മടങ്ങുമെന്ന് എ.പി.അനില്‍കുമാർ എംഎല്‍എ അറിയിച്ചു.