രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ‘ന്യായ് പദ്ധതി’ നടപ്പിലാക്കി ഛത്തീസ്ഗഢ് സർക്കാർ; 19 ലക്ഷം കര്‍ഷകര്‍ക്കായി 5700 കോടി രൂപ വകയിരുത്തി

Jaihind News Bureau
Thursday, May 21, 2020

 

രാജീവ് ഗാന്ധിയുടെ 29 ാം രക്തസാക്ഷിത്വ ദിനത്തിൽ ‘രാജീവ് ഗാന്ധി കിസാന്‍ ന്യായ് യോജന’ പദ്ധതി നടപ്പിലാക്കി ഛത്തീസ്ഗഢ് സർക്കാർ. പദ്ധതിയിലൂടെ സംസ്ഥാനത്തെ 19 ലക്ഷം കര്‍ഷകര്‍ക്കായി 5700 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തി. നാല് ഘട്ടങ്ങളിലായി തുക കര്‍ഷകരുടെ കൈകളിലെത്തും. പദ്ധതിയുടെ ഉദ്ഘാടനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും.