സ്നേഹം വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്; മോദിയുടെ വെറുപ്പിന്റെ പ്രചാരണത്ത ജനങ്ങള്‍ തള്ളും: രാഹുല്‍ ഗാന്ധി

Sunday, May 12, 2019

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രചാരണത്തെയും വെറുപ്പിന്റെ രാഷ്ട്രീയത്തെയും ജനങ്ങള്‍ തള്ളിക്കളയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ ഔറംഗസേബ് ലൈനിലുള്ള പോളിങ് ബൂത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെ രാഷ്രീയം പ്രചാരണത്തിനായി മോദി ഉപയോഗിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്നേഹമാണ് പകരം വച്ചത് .അന്തിമ വിജയം സ്നേഹത്തിനായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാഹുല്‍ പറഞ്ഞു.
നിര്‍ണായക വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യം പോളിങ് ബൂത്തുകളിലേക്ക് എത്തിയത്. നോട്ട് നിരോധനം, കര്‍ഷക പ്രശ്നങ്ങള്‍, ജിഎസ്ടി, റഫാല്‍ അഴിമതി തുടങ്ങിയവയോടെല്ലാമാണ് വോട്ട് ചെയ്തതിലൂടെ രാജ്യത്തെ ജനങ്ങള്‍ പൊരുതിയത്. വിജയം സുനിശ്ചിതമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.