‘തീരുമാനമെടുത്ത് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നു’; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

Saturday, February 5, 2022

 

ഉത്തരാഖണ്ഡ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. തീരുമാനമെടുത്ത് അത് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. എതിര്‍ ശബ്ദമുയർത്തുന്നവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് അടിച്ചമർത്തുകയാണ് മോദി സര്‍ക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്‍മോഹന്‍ സിംഗ് സര്‍ക്കാർ കർഷകർക്കായി വാതില്‍ തുറന്നിട്ടിരുന്നു. അന്ന് രാജ്യത്തിന് ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഉത്തരാഖണ്ഡില്‍ കര്‍ഷകരുമായി സംവദിക്കവേയായിരുന്നു രാഹുല്‍ ഗാന്ധിയുടെ  പരാമർശം.