‘ആഡംബരവിമാനം വാങ്ങിയ 8400 കോടി ഉണ്ടായിരുന്നെങ്കിൽ സൈനികർക്കായി എന്തെല്ലാം ചെയ്യാമായിരുന്നു’ ; മോദിക്കെതിരെ രാഹുൽ ഗാന്ധി

Jaihind News Bureau
Thursday, October 8, 2020

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഡംബരവിമാനം വാങ്ങിയ 8400 കോടി രൂപയുണ്ടായിരുന്നെങ്കിൽ സൈനികർക്കായി എന്തെല്ലാം ചെയ്യാമായിരുന്നു എന്ന് രാഹുൽ ഗാന്ധി.  പ്രധാനമന്ത്രി എപ്പോഴും ചിന്തിക്കുന്നത്‌ സ്വന്തം പ്രതിഛായയെക്കുറിച്ച്‌‌ മാത്രമാണെന്നും  സൈനികരെ കുറിച്ചല്ലെന്നും  അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രി സ്വന്തം ആവശ്യത്തിന്‌ ‌ 8400 കോടി രൂപയുടെ വിമാനം വാങ്ങി. ഈ പണംകൊണ്ട് സിയാച്ചിൻ- ലഡാക്ക്‌ അതിർത്തി കാക്കുന്ന നമ്മുടെ സൈനികർക്ക്‌ വേണ്ടി എന്തൊക്കെ വാങ്ങാൻ കഴിയുമായിരുന്നു: കമ്പിളി വസ്ത്രങ്ങൾ: 30,00,000, ജാക്കറ്റുകളും കയ്യുറകളും: 60,00,000, ഷൂസുകൾ: 67,20,000 ഓക്സിജൻ സിലിണ്ടറുകൾ: 16,80,000. പ്രധാനമന്ത്രി എപ്പോഴും ചിന്തിക്കുന്നത്‌ സ്വന്തം പ്രതിഛായയെക്കുറിച്ച്‌‌ മാത്രമാണ്‌; നമ്മുടെ സൈനികരെ കുറിച്ചല്ല.’ രാഹുൽ ട്വിറ്ററിൽ കുറിച്ചു.