രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം; ആവശ്യം ഉന്നയിച്ച് നേതാക്കളും പ്രവർത്തകരും

Jaihind News Bureau
Tuesday, August 11, 2020

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തണം എന്ന ആവശ്യം ശക്തമാകുന്നു. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം എന്നാണ് കോൺഗ്രസ് പ്രവർത്തകർ അഗ്രഹിക്കുന്നത് എന്ന് സംഘടനകാര്യ ചുമതലയുള്ള എഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി പറഞ്ഞു. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധി അധ്യക്ഷപദത്തിൽ എത്തണം എന്ന കോൺഗ്രസ് പ്രവർത്തകർ ആഗ്രഹം ഉൾക്കൊണ്ടുകൊണ്ടാണ് നേതാക്കളും ഈ ആവശ്യം ശക്തമാക്കുന്നത്. മറ്റാരെക്കാളും സജീവമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധി ഉണ്ട് എന്ന് കെ.സി വേണുഗോപാൽ എംപി പ്രതികരിച്ചു. അധ്യക്ഷപദത്തിൽ എത്തുന്നതിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് രാഹുൽ ഗാന്ധിയാണ്. അദ്ദേഹം മടങ്ങി എത്തണം എന്നാണ് പ്രവർത്തകർ അഗ്രഹിക്കുന്നത് എന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കത്തയച്ചു. പ്രതിപക്ഷനിരയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകാൻ രാഹുൽ പാർട്ടി നേതൃത്വത്തിലേക്ക് തിരിച്ചെത്തണം. അസാധാരാണമായ രാഷ്ട്രീയ പ്രതിസന്ധിയാണ് രാജ്യത്ത് നിലനിൽക്കുന്നത്. മോദി-അമിത് ഷാ കൂട്ടുകെട്ട് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയെത്തന്നെ തകർക്കുകയാണ്. രാജ്യത്തിന് രാഹുൽ ഗാന്ധിയുടെ നേതൃത്വം വേണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു.

രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനത്ത് മടങ്ങി എത്തണം എന്ന് ശശി തരൂർ എംപി യും പ്രതികരിച്ചു.