രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം; അതിനായുള്ള പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കെ.വി തോമസ്

Jaihind Webdesk
Thursday, March 28, 2019

KV-Thomas

സാധാരണ കോൺഗ്രസ് പ്രവർത്തകനായി പൊതു പ്രവർത്തനം ആരംഭിച്ചവനാണ് താനെന്നും, സംസ്ഥാനത്തെ മുഴുവൻ യുഡിഎഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കെ.വി.തോമസ് എംപി പറഞ്ഞു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കാൻ സംസ്ഥാനത്തെ മുഴുവൻ സീറ്റുകളിലും യുഡിഎഫ് വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിൽ കോൺഗ്രസ് പ്രവർത്തകർ നൽകിയ സ്വീകരണം ഏറ്റ് വാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.