ശബരിമലയുടെ പുകമറ സൃഷ്ടിക്കുന്നത് സർക്കാരിന്‍റെ കെടുകാര്യസ്ഥത മറയ്ക്കാനെന്ന് കെ.വി. തോമസ്

Jaihind Webdesk
Tuesday, December 18, 2018

KV-Thomas

സംസ്ഥാനത്തെ ദുരന്തനിവാരണ അതോറിറ്റി ഫലപ്രദമല്ലെന്ന് കെ.വി തോമസ് എം.പി. കൊടുക്കുന്ന പണം സംസ്ഥാനം ചെലവഴിക്കുന്നില്ല എന്നാണ് കേന്ദ്രം പറയുന്നത്. ഗൗരവമുള്ള പ്രശ്‌നങ്ങൾക്കിടയിൽ സർക്കാർ വനിത മതിൽ കെട്ടാൻ പോകുകുയാണെന്ന് അദേഹം കുറ്റപ്പെടുത്തി. ശബരിമലയുടെ പുകമറ സൃഷ്ടിച്ച് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

റഫേൽ വിഷയത്തില്‍ സുപ്രീം കോടതിയെ കേന്ദ്രസർക്കാർ തെറ്റിധരിപ്പിച്ചെന്നും ഫയൽ തരാതിരിക്കാനാണ് സർക്കാർ ജെപിസി അന്വേഷണത്തിന് മടിക്കുന്നതെന്നും വ്യക്തമാക്കി.