രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: നീതി കിട്ടുംവരെ വിശ്രമിക്കില്ല: രാഹുല്‍ഗാന്ധി

Jaihind Webdesk
Monday, February 18, 2019

ന്യൂഡല്‍ഹി: കാസര്‍ഗോഡ് പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ വ്യാപക പ്രതിഷേധം. കൊലപാതകികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും സി.പി.എമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിന് അറുതിയുണ്ടാകണമെന്നും രാജ്യമൊട്ടാകെ ആവശ്യം ഉയരുകയാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തുവന്നു. “രണ്ട് യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളുടെ ദാരുണ കൊലപാതകത്തില്‍ ഞെട്ടലുളവാക്കുന്നതാണ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിയും ഞാനുമുണ്ട്. കുടുംബത്തിന്റെ വിഷമത്തില്‍ പങ്കുചേരുന്നു. കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് നീതി നടപ്പാകുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ല’ രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.

 

കുടുംബത്തെ നേരില്‍ വിളിച്ച് അദ്ദേഹം സാന്ത്വനമേകി. കൃപേഷിന്‍റെ അച്ഛന്‍ കൃഷ്ണനെയും ശരത്തിന്‍റെ അച്ഛന്‍ സത്യനാരായണനോടും സംസാരിച്ച അദ്ദേഹം. അടുത്ത തവണ കേരളത്തില്‍ വരുമ്പോള്‍ നേരിട്ടു കാണുമെന്നും അദ്ദേഹം അവര്‍ക്ക് ഉറപ്പേകി.