ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിർത്തി; രാഹുൽ ഗാന്ധി വയനാട്ടിലേക്ക്

Jaihind Webdesk
Saturday, February 17, 2024

ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട്ടിലേക്ക്.  വയനാട്ടിൽ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്കെത്തുന്നത്. ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിർത്തിവെച്ചു. നിലവില്‍ രാഹുൽ ഗാന്ധി വരാണസിയിലാണുള്ളത്.  ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ വരാണസിയിൽനിന്ന് കണ്ണൂരിലെത്തും. തുടർന്ന് നാളെ രാവിലെ  അദ്ദേഹം കൽപ്പറ്റയിലെത്തും.

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്‍റെയും അജീഷിന്‍റെയും വീടുകൾ രാഹുൽ ഗാന്ധി സന്ദർശിക്കും. വയനാട്ടില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. കാട്ടാനയാക്രമണത്തിൽ ഇക്കോ ടൂറിസം ജീവനക്കാരനായിരുന്ന പോൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധം.