‘ഇന്ത്യ എന്ന ആശയത്തെ ആക്രമിച്ച ബിജെപിക്ക് അടിതെറ്റി’; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് രാഹുല്‍

Jaihind Webdesk
Wednesday, June 12, 2024

 

വയനാട്: ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയപ്പിച്ച വോട്ടര്‍മാരോട് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി എംപി. വയനാടും താനുമായുള്ള ബന്ധം തിരഞ്ഞെടുപ്പിന് അതീതമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തന്നെ ബിജെപി വേട്ടയാടിയപ്പോഴെല്ലാം വയനാടിലെ ഓരോരുത്തരും കൂടെ നിന്നുവെന്നും സ്നേഹവും വാത്സല്യവും നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട്ടിലെ ജനങ്ങള്‍ തന്നെ കുടുംബമായി കണ്ടുവെന്നും ജീവിതകാലം മുഴുവൻ ഓർമ്മയിൽ സൂക്ഷിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ പത്തു വർഷത്തിൽ ബിജെപി ഭരണഘടനയെ ആക്രമിക്കുകയാണ്. ഭരണഘടനയെ മാറ്റിയെഴുതാനുള്ള ബിജെപിയുടെ ശ്രമം പൊളിഞ്ഞു. മോദി തന്നെ മോദിയെ അസാദാരണ മനുഷ്യനാണെന്ന് പറയുന്നു. അദാനിയുടെയും അംബാനിയുടെയും ദൈവമായാണ് നരേന്ദ്ര മോദി നിൽക്കുന്നത്. ഈ തിരഞ്ഞത്തെടുപ്പിൽ നടന്നതെല്ലാം ഇന്ത്യ മുന്നണിക്കെതിരായിരുന്നു. മോദി വാരണാസിയില്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇന്ത്യയുടെ ആശയം മറ്റുള്ളവരെ ബഹുമാനിക്കുക എന്നതായിരുന്നു.  എന്നാല്‍ ഇന്ത്യ എന്ന ആശയത്തെ ആക്രമിച്ച ബിജെപിക്കാണ് അടിതെറ്റിയത്.