ലോക്ഡൗണ്‍ സമ്പൂര്‍ണ പരാജയമെന്നാവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി; രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ തകര്‍ത്തുവെന്ന് രാജീവ് ബജാജ്; സംവാദം| VIDEO

Jaihind News Bureau
Thursday, June 4, 2020

 

ലോക്ഡൗണ്‍ സമ്പൂര്‍ണ പരാജയമെന്നാവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. ബജാജ് എംഡി രാജീവ് ബജാജുമായി നടത്തിയ സംവാദപരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ലോക്ഡൗണില്‍ അധികാരം കേന്ദ്രീകരിച്ചു. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ കൊണ്ട് കൊവിഡ് രോഗവ്യാപനം തടയാനായില്ല. മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ രാജ്യങ്ങളെ ഇന്ത്യ മാതൃകയാക്കിയില്ലെന്ന് രാജീവ് ബജാജും പറഞ്ഞു. ലോക്ഡൗണില്‍ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.