‘അഹന്ത സത്യവുമായി ഏറ്റുമുട്ടിയപ്പോഴെല്ലാം പരാജയപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഓർമ്മിക്കണം’; കർഷക മാർച്ചിന് പിന്തുണയുമായി രാഹുൽ ഗാന്ധി

Jaihind News Bureau
Friday, November 27, 2020

കർഷക മാർച്ചിന് പിന്തുണയുമായി രാഹുൽ ഗാന്ധി. കർഷക മാർച്ച് ഒരു തുടക്കം മാത്രമാണ്. സത്യത്തിന് വേണ്ടിയുള്ള കർഷകരുടെ പോരാട്ടങ്ങളെ ലോകത്ത് ഒരു സർക്കാരിനും തടയാൻ കഴിയില്ല. കർഷകരുടെ ആവശ്യങ്ങൾ മോദി സർക്കാർ അംഗീകരിക്കണമെന്നും കരിനിയമങ്ങൾ പിൻവലിക്കണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

‘എപ്പോഴൊക്കെ, അഹന്ത സത്യവുമായി ഏറ്റുമുട്ടിയിട്ടുണ്ടോ അപ്പോഴെല്ലാം അത് പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓർമ്മിക്കണം. സത്യത്തിനായി പോരാട്ടം നടത്തുന്ന കർഷകരെ പരാജയപ്പെടുത്താനോ തടയാനോ ലോകത്തൊരു സർക്കാരിനും കഴിയില്ല. മോദി സർക്കാരിന് കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടി വരും. കരിനിയമവും പിൻവലിക്കേണ്ടി വരും. ഇത് വെറും തുടക്കം മാത്രമാണ്’