കേരളം ഭരിക്കുന്നത് യുവജനങ്ങളെ ശത്രുക്കളായി കാണുന്ന മുഖ്യമന്ത്രിയെന്ന് രാഹുല്‍ ഗാന്ധി ; ജില്ലയെ ഇളക്കി മറിച്ച് പ്രചാരണം

Jaihind News Bureau
Tuesday, March 23, 2021

 

കോട്ടയം : ജില്ലയെ ഇളക്കി മറിച്ച് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. യുവജനങ്ങളെ ശത്രുക്കളായി കാണുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് വിവിധ വേദികളില്‍ വോട്ടര്‍മാരെ അഭിസംബോന ചെയ്ത് കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചു.

രാവിലെ 11.30ന് ആലപ്പുഴ കോട്ടയം അതിർത്തിയായ പരുത്തുംപാറയില്‍ തിരുവഞ്ചൂർ രാധാകൃഷണന്‍റെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധിക്ക് സ്വീകരണം നല്‍കി. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അദ്ദേഹം കോട്ടയം മണ്ഡലത്തിലെ ചെങ്ങന്നൂരിലെത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെസി ജോസഫ് എംഎല്‍എ തുടങ്ങിയവർ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു.

തുടർന്ന് ഉമ്മന്‍ചാണ്ടിക്കൊപ്പം പുതുപ്പള്ളി മണ്ഡലത്തില്‍ റോഡ് ഷോ . ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്കെതിരെ  രൂക്ഷവിമർശനമാണുന്നയിച്ചത്. യുവജനങ്ങളെ മുഖ്യമന്ത്രി ശത്രുക്കളെപ്പോലെയാണ് കാണുന്നതെന്നും സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്ത ഉദ്യോഗാർത്ഥികളെ  കാണാന്‍ പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.