‘ഗാന്ധിജിക്ക് ശാഖയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല’; ഗാന്ധി പരാമർശത്തില്‍ മോദിക്കെതിരെ വിമർശനവുമായി രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, May 30, 2024

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയെ അവഹേളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. അന്ധകാരത്തിനെതിരെ പോരാടാന്‍ ലോകത്തിന് മുഴുവന്‍ ശക്തി നല്‍കിയ സൂര്യനാണ് മഹാത്മാഗാന്ധിയെന്ന് രാഹുല്‍ ഗാന്ധി. അനീതിക്കെതിരെ നിലകൊള്ളാന്‍ ഏറ്റവും ദുര്‍ബലനായ വ്യക്തിക്ക് പോലും ധൈര്യം നല്‍കുന്ന സത്യത്തിന്‍റെയും അഹിംസയുടെയും രൂപത്തില്‍ ബാപ്പു ലോകത്തിന് ഒരു പാത കാണിച്ചു കൊടുത്തെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഗാന്ധിജിക്ക് ശാഖയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

1982 ല്‍ റിച്ചഡ് ആറ്റൻ ബറോയുടെ ഗാന്ധി സിനിമ ഇറങ്ങുന്നത് വരെ ലോകത്തിന് ഗാന്ധിയെ അറിയില്ലായിരുന്നു എന്നായിരുന്നു  മോദിയുടെ പരാമർശം.  അതേസമയം മോദിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്ത് വന്നു. മഹാത്മാഗാന്ധിയുടെ പൈതൃകത്തെ ആരെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കിൽ അത് കാലാവധി പൂർത്തിയാക്കി പുറത്തു പോകാനിരിക്കുന്ന പ്രധാനമന്ത്രി മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചിരുന്നു.