‘നഷ്ടമായത് രാജ്യസ്നേഹിയെ’; സുനീഷിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച്‌ രാഹുൽ ഗാന്ധി

Jaihind Webdesk
Friday, September 17, 2021

 

പുൽപ്പള്ളി : അരീക്കോട് എംഎസ്പി ക്യാമ്പിൽ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ച പുൽപ്പള്ളി കുമ്മിച്ചി കോളനി സ്വദേശി തണ്ടർബോൾട്ട് കമാൻഡോ സുനീഷിന്‍റെ നിര്യാണത്തിൽ രാഹുൽ ഗാന്ധി എംപി അനുശോചനം രേഖപ്പെടുത്തി. സുനീഷിന്‍റെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചാണ് രാഹുൽ ഗാന്ധി എംപി അവരുടെ ദുഃഖത്തിൽ പങ്കുചേർന്നത്.

രാജ്യത്തിനുവേണ്ടി വേണ്ടി അർപ്പണബോധത്തോടെ നിലകൊണ്ട ഒരു രാജ്യസ്നേഹിയെ ആണ് നഷ്ടമായതെന്നും തണ്ടർബോൾട്ട് കമാൻഡോ എന്ന നിലയിലുള്ള സുനീഷിന്‍റെ സേവനങ്ങൾ എന്നെന്നും ഓർമ്മിക്കപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തണ്ടർബോൾട്ട് കമാൻഡോകൾക്ക് നൽകിവരുന്ന പരിശീലനത്തിനിടെ ഇന്നലെ തോക്കേന്തി 5 കിലോമീറ്റർ ഓടിയ സുനീഷ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.