കൊവിഡ് വ്യാപനം : സിബിഎസ്ഇ പരീക്ഷകൾ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണം : രാഹുൽ ഗാന്ധി

Sunday, April 11, 2021

 

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ പരീക്ഷകൾ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് രാഹുൽ ഗാന്ധി. ഇന്ത്യയിലെ യുവാക്കളുടെ ഭാവിയുമായി കളിക്കാൻ കേന്ദ്രസർക്കാർ എത്രത്തോളം ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

സിബിഎസ്ഇ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന് ഞായറാഴ്ച കത്ത് നൽകിയിരുന്നു. തിരക്കേറിയ പരീക്ഷാകേന്ദ്രങ്ങളിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നത് അസാധ്യമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.