മോദിക്ക് കോണ്‍ഗ്രസ് മുക്തഭാരതം മതി, സിപിഎം മുക്തഭാരതം വേണ്ട ; കൂട്ടുകെട്ട് വ്യക്തമെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, April 3, 2021

 

കോഴിക്കോട് : പ്രധാനമന്ത്രി രാജ്യത്ത് വിദ്വേഷവും പകയും വളര്‍ത്താന്‍ ശ്രമിക്കുന്നെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് മുക്ത ഭാരതം വേണമെന്ന് മോദി എപ്പോഴും പറയുന്നു. എന്നാല്‍ സിപിഎം മുക്തഭാരതം എന്ന് പറയുന്നില്ല. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നതിന്റെ കാരണം ഈ കൂട്ടുകെട്ടാണെന്നും അദ്ദേഹം പുറമേരിയില്‍ പൊതുസമ്മേളനത്തില്‍ പറഞ്ഞു.

ഇടതുപക്ഷത്തിന്‍റെ  കൊലപാതക രാഷ്ട്രീയത്തിന് ഇരയായായ ആയിരക്കണക്കിന് ആളുകളിൽ ഒരാളുടെ പ്രതിനിധിയാണ് കെ.കെ രമ. എന്നാൽ കോൺഗ്രസ്‌ എല്ലാവരെയും ഒന്നിച്ചു കൊണ്ട് പോകുന്നു. വിധവകളെ സൃഷ്ടിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിനും ഒരിക്കലും വിജയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.