രാജ്യത്ത് ജനാധിപത്യം മരിച്ചു ; അധികാരം പണം ഉപയോഗിച്ച് ബിജെപി കവർന്നെടുക്കുന്നു : രാഹുൽ ഗാന്ധി

Jaihind News Bureau
Saturday, February 27, 2021

 

ന്യൂഡല്‍ഹി : രാജ്യത്ത് ജനാധിപത്യം മരിച്ചുവെന്ന് രാഹുൽ ഗാന്ധി. ജനങ്ങൾ നൽകുന്ന അധികാരം ബിജെപി പണം ഉപയോഗിച്ച് കവർന്നെടുക്കുകയാണ്. രാജ്യതാൽപര്യത്തിന് വിപരീതമായാണ് നരേന്ദ്രമോദി പ്രവർത്തിക്കുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

രാജ്യത്തെ നിലനിർത്തുന്ന ഘടകങ്ങളെ ആർഎസ്എസ് ഇല്ലായ്മ ചെയ്യുകയാണ്.   മതേതരത്വത്തെ ബിജെപി ആക്രമിക്കുന്നു. പാവങ്ങൾക്ക് പ്രയോജനശൂന്യമായ നേതാവാണ് നരേന്ദ്രമോദി. രാജ്യത്തെ രണ്ടു പേരുടെ ലാഭത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം വിമർശിച്ചു. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൂത്തുക്കുടി വിഒസി കോളേജിൽ അഭിഭാഷകരുമയി സംവദിക്കുകയായിരുന്നു അദ്ദേഹം.