വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവിനും കര്‍ഷകര്‍ക്കും നല്‍കാന്‍ പണമില്ലാത്ത കേന്ദ്രസര്‍ക്കാര്‍ വന്‍കിടക്കാരുടെ കടമെഴുതിത്തള്ളുന്നു: രാഹുല്‍ഗാന്ധി

Jaihind Webdesk
Saturday, February 23, 2019

കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. വൻകിടക്കാരുടെ ലോൺ എഴുതിത്തള്ളുന്ന സർക്കാരിന് വിദ്യാർത്ഥികളുടെ പഠനച്ചിലവിനും കർഷകർക്കും നൽകാൻ പണമില്ല. ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സർക്കാരിന്റെ ശ്രദ്ധ വേണമെന്നും, 5 വർഷത്തിനിടെ തുറന്നത് ഒരു സർവകലാശാല മാത്രം രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ രാജ്യത്തിനായി ജീവത്യാഗം ചെയ്യുന്ന അർദ്ധസൈനികരെയും രക്തസാക്ഷികളായി പരിഗണിക്കുമെന്നും കോൺഗ്രസ് അദ്ധക്ഷൻ വ്യക്തമാക്കി. ഡൽഹിയിൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.