വിദ്യാർത്ഥികളുടെ ദു​രി​ത​ത്തി​ന് നേ​രെ ക​ണ്ണ​ട​യ്ക്ക​രു​ത് ; നീ​റ്റ് പ​രീ​ക്ഷ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

Jaihind Webdesk
Tuesday, September 7, 2021

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ദു​രി​ത​ത്തി​ന് നേ​രെ ക​ണ്ണ​ട​യ്ക്ക​രു​ത്. നീ​റ്റ് പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കു​ക​യാ​ണ് വേ​ണ്ട​ത്. അ​വ​ർ​ക്ക് ന്യാ​യ​മാ​യ അ​വ​സ​രം ല​ഭി​ക്ക​ട്ടെ​യെ​ന്നും രാ​ഹു​ൽ ഗാന്ധി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

നീ​റ്റ് പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു. 12ന് ​ത​ന്നെ പ​രീ​ക്ഷ ന​ട​ക്കും. പ​രീ​ക്ഷ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ബി​എ​സ്ഇ പ്രൈ​വ​റ്റ്, ക​റ​സ്പോ​ണ്ട​ൻ​സ്, ക​മ്പാ​ർ​ട്ട്മെ​ന്‍റ് എ​ക്സാ​മുക​ൾ എ​ഴു​തു​ന്ന​വ​ർ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് സു​പ്രീം കോ​ട​തി ത​ള്ളി​യ​ത്.

പ​രീ​ക്ഷ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ എ​ൻ​ടി​എ നീ​റ്റ് അ​ഡ്മി​റ്റ് കാ​ർ​ഡ് പ്ര​സിദ്ധീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ​യാ​ണ് വെ​ബ്സൈ​റ്റി​ൽ അ​ഡ്മി​റ്റ് കാ​ർ​ഡ് ല​ഭി​ച്ചു തു​ട​ങ്ങി​യ​ത്.