2018ല്‍ ഗൂഗിളില്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയ നേതാവ് രാഹുല്‍ ഗാന്ധിയാണെന്ന് കണക്കുകള്‍. 2018 ജനുവരി ഒന്നിനും 2019 ജനുവരി 6നും ഇടയില്‍ ഗൂഗിള്‍ ന്യൂസിലെ അന്വേഷണത്തെ ആസ്പദമാക്കി പ്രമുഖ ബിസിനസ് പോര്‍ട്ടലായ ‘ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് .കോം’ നടത്തിയ കണക്കെടുപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ മുന്നില്‍ എത്തിയതായി കണ്ടെത്തിയത്.
ആഗോളതലത്തില്‍ രാഹുല്‍ ഗാന്ധി 100ല്‍ 44 പോയിന്‍റ് നേടിയപ്പോള്‍ മോഡിക്ക് നേടാനായത് 35 മാത്രമാണ്. ഇന്ത്യയിലാകട്ടെ രാഹുലിന്‍റെ പോയിന്‍റ് 49ഉം മോഡിയുടെ പോയിന്‍റ് 38ഉം മാത്രമാണ്.
2014ല്‍ അധികാരത്തിലെത്തുമ്പോള്‍ പട്ടികയില്‍ മോഡി 37 പോയിന്‍റോടെ ഏറെ മുന്നിലായിരുന്നു. അന്ന് ബിജെപി അനുകൂല സംഘടനകളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും രാഹുല്‍ ഗാന്ധിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചപ്പോള്‍ പരിഹാസ ശരങ്ങളുമായി രാഹുലിനെ നേരിട്ടിരുന്നു. എന്നാല്‍ ഇന്ന് ബിജെപി ക്യാമ്പിന്‍റെ കാമ്പയിനുകളെ തള്ളി ഒരു ക്യാമ്പെയിന്‍റെയും സഹായം ഇല്ലാതെ തന്നെ മോഡിയെ ബഹുദൂരം പിന്നിലാക്കി രാഹുല്‍ മുന്നേറുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
പ്രത്യേക ക്യാമ്പെയിനുകള്‍ ഇല്ലാതെ തന്നെ സമൂഹമാധ്യമങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ സര്‍വേ നടത്തിയതുള്‍പ്പെടെ ഉള്ള കാര്യങ്ങളിലൂടെ ജനങ്ങളുടെ അഭിപ്രായത്തിന് മുന്‍തൂക്കം നല്‍കിയുള്ള രാഹുലിന്‍റെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് മികച്ച പിന്തുണയും ലഭിച്ചിരിന്നു.
ട്വിറ്ററിലും രാഹുലിന്‍റെ പിന്തുണ വര്‍ധിക്കുന്നതായാണ് കണക്കുകള്‍. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുന്നവരുടെ എണ്ണം മോഡിയുടേതിനേക്കാള്‍ കൂടിയിട്ടുണ്ടെന്നാണ് കണക്കുകളില്‍ കാണാം. ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ പിന്നിലാണെങ്കിലും റിട്വീറ്റുകളുടെയും സ്വീകാര്യതയുടെയും കാര്യത്തില്‍ രാഹുലിന്‍റെ ട്വീറ്റുകള്‍ പ്രധാനമന്ത്രിയുടേതിനേക്കാളും ഏറെ മുന്നിലാണെന്നത് അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്ക് ജനങ്ങളിലുള്ള സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്. ഒരു പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്നതിലുപരി ആബാലവൃദ്ധംജനങ്ങളും തങ്ങളുടെ നേതാവായി അദ്ദേഹം മാറി എന്നതാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
അടുത്തിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേടിയ വിജയത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും പാര്‍ട്ടിയും അണികളും അധ്യക്ഷന് നല്‍കുമ്പോഴും വിജയത്തിന് പിന്നില്‍ ഓരോ പ്രവര്‍ത്തകന്‍റെയും ആത്മാര്‍ത്ഥമായ പരിശ്രമമാണെന്ന് പ്രഖ്യാപിച്ച് അവരിലേയ്ക്കിറങ്ങിച്ചെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ജനപ്രീതി ഏറെ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. തമിഴ്‌നാട്, ബീഹാര്‍, മധ്യപ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാഹുലിന് വലിയ മുന്നേറ്റമുണ്ടായതായും കണക്കുകള്‍ പറയുന്നു.
https://youtu.be/XPQo9Y1ZxP8