റഫാല്‍ പ്രതിരോധ വിമാന ഇടപാടിന്‍റെ നടപടികള്‍ എന്തൊക്കെ ആയിരുന്നുവെന്ന് സീല്‍വെച്ച കവറില്‍ കോടതി മുമ്പാകെ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വിമാനങ്ങളുടെ വിലയും സാങ്കേതിക വിവരങ്ങളും അല്ല, മറിച്ച് ഈ കരാറിന്‍റെ ആവശ്യകതയും നിലവിലുള്ള രീതിയില്‍ ഇടപാട് ഉറപ്പിക്കാനുണ്ടായ സാഹചര്യവുമാണ് കോടതി ആരാഞ്ഞിരിക്കുന്നത്.
ഇത് ഒരു പക്ഷെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ കാവ്യനീതിയായിരിക്കാം, ഓരോ തെരഞ്ഞെടുപ്പിന് മുമ്പും അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെതിരെ വന്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നത്. ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പുകള്‍ പണാധിപത്യത്തിന് കീഴ്പ്പെടുമ്പോ ള്‍ സംഭവിക്കുന്ന സ്വാഭാവിക പ്രതിഫലനമാണിത്. തെരഞ്ഞെടുപ്പുകളില്‍ ഒഴുകുന്ന പണത്തിന്‍റെ സിംഹഭാഗവും നേരായ പണമല്ലന്ന്‍ ആര്‍ക്കും മനസ്സിലാകുന്ന വസ്തുതയാണ്. അതിനാല്‍ വന്‍തോതി ല്‍ ചിലവഴിക്കാ ന്‍ വലിയ തട്ടിപ്പുകള്‍ നടത്തേണ്ടി വരുന്നു എന്നതിലേക്കാണ് കാര്യങ്ങ ള്‍ നീങ്ങുന്നത്. റഫാല്‍ അഴിമതിയും ഇതിന് അപവാദമല്ല.
വളരെ നാടകീയമായിരുന്നു മോദിയുടെ പാര്‍ലമെന്‍റ് പ്രവേശനം. പ്രൌഡ ഗംഭീരമായ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ പ്രവേശന കവാടത്തി ല്‍ സാഷ്ടാംഗം നമസ്കരിച്ച് നാളിതുവരെ പാര്‍ലമെന്‍റ് ദര്‍ശിച്ചിട്ടില്ലാത്ത വൈകാരിക പ്രകടനത്തിന്‍റെ അകമ്പടിയോടെ ആയിരുന്നു ആ സ്ഥാനാരോഹണം. അമ്പത് ദിവസങ്ങള്‍ കൊണ്ട് ജനാധിപത്യത്തി ല്‍ അടിഞ്ഞുകൂടിയിരിക്കുന്ന എല്ലാ മാലിന്യങ്ങളെയും തുടച്ചു നീക്കുമെന്നായിരിന്നു ആദ്യ പ്രഖ്യാപനം. തുടര്‍ന്നു നടത്തിയത് അഴിമതിക്കെതിരായ യുദ്ധ കാഹളം. 2014 ലെ തെരെഞ്ഞടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയവുമായിരുന്നല്ലോ അത്. “ഞാന്‍ തിന്നുകയുമില്ല, ആരെയും തീറ്റിക്കുകയുമില്ല” എന്നതായിരുന്നു ആ കാഹളഭേരി. എന്നാല്‍ ഭരണം അവസാന ഘട്ടത്തിലേക്കും തെരഞ്ഞെടുപ്പ് പടിവാതിലിലും എത്തി നില്‍ക്കുമ്പോ ള്‍ ആവനാഴിയിലെ എല്ലാ ആയുധങ്ങളും നഷ്ടപ്പെട്ട്, രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതിയുടെ ചെളിക്കുണ്ടില്‍ സംസാരിക്കാന്‍ പോലും ആവാതെ നിരായുധനായി നില്‍ക്കുന്ന പ്രധാനമന്ത്രിയെയാണ് ഇന്ന് നാം കാണുന്നത്.
ഇതുവരെ പുറത്ത് വന്നിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് പ്രധാനമന്ത്രിയുടെ നേര്‍ക്ക് തന്നെയാണ് റഫാ ല്‍ അഴിമതിയുടെ എല്ലാ കുന്തമുനകളും നീളുന്നത്. മോദി നേരിട്ടു നടത്തിയ ഇടപാടായാണ് ഇതിന്‍റെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ വിശ്വസ്തരായ ഒന്നോ രണ്ടോ മന്ത്രിമാരൊഴികെ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളോ മുതിര്‍ന്ന ബി.ജെ.പി. നേതാക്കളോ പ്രധാനമന്ത്രിയെ ന്യായീകരിച്ച് ഇതുവരെ രംഗത്ത് എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ സുപ്രീംകോടതിയുടെ ആവശ്യത്തിനു മുമ്പില്‍ ഏകനായി പകച്ചു നില്‍ക്കുന്ന പ്രധാനമന്ത്രിയെയാണ് നമ്മള്‍ കാണുന്നത്.
റഫാലും കരാറും എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം. ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്‍ മാത്രം നിര്‍മ്മിക്കുന്ന അത്യന്താധുനിക ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള പോര്‍ വിമാനങ്ങളാണ് റഫാല്‍. ഇന്ത്യക്ക് ഇത്തരം വിമാനങ്ങള്‍ ആവശ്യമാണെന്ന് 1999 ലെ കാര്‍ഗി ല്‍ യുദ്ധത്തിനു ശേഷം നമ്മുടെ സൈന്യത്തിന് ബോധ്യപ്പെട്ടു. ആഗോള സാമൂഹ്യ സംഘര്‍ഷങ്ങ ള്‍ പൊതുവിലും ഇന്ത്യയുടെ അതിര്‍ത്തി സംഘര്‍ഷങ്ങ ള്‍ വിശേഷിച്ചും കണക്കിലെടുമ്പോള്‍ നിലവില്‍ ഇന്ത്യയ്ക്ക് 44 സ്ക്വാഡ്റ ണ്‍ യുദ്ധവിമാനങ്ങളുടെ ശേഷി വേണം. എന്നാല്‍ നമുക്കുള്ളത് 32 സ്ക്വാഡ്റ ണ്‍ മാത്രം. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ യുദ്ധ വിമാനങ്ങ ള്‍ വാങ്ങാന്‍ നമ്മള്‍ തീരുമാനിക്കുന്നത്. ഒരു സ്ക്വാഡ്റണ്‍ 18 വിമാനങ്ങളാണ്. നമുക്ക് കൂടുതലായി വേണ്ടത് 12 സ്ക്വാഡ്റ ണ്‍ ആണെങ്കിലും തത്ക്കാലം ഏഴ് സ്ക്വാഡ്റണ്‍ അതായത് 126 വിമാനങ്ങള്‍ വാങ്ങാ ന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാ ന്‍ പ്രതിരോധ മന്ത്രാലയത്തിന് സര്‍ക്കാ ര്‍ അനുമതി നല്‍കി. നീണ്ട ഏഴുവര്‍ഷങ്ങ ള്‍ എടുത്താണ് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇതിനായുള്ള ടെന്‍ഡ ര്‍ വ്യവസ്ഥക ള്‍ നിശ്ചയിച്ചത്. അപ്പോഴേക്കും ഒന്നാം യു.പി.എ സര്‍ക്കാ ര്‍ അധികാരത്തി ല്‍ വന്നിരുന്നു. മുന്‍ നിശ്ചയിച്ച വ്യവസ്ഥക ള്‍ അനുസരിച്ച് 2007 ഓഗസ്റ്റ് 28 ന് ടെന്‍ഡറുക ള്‍ ക്ഷണിച്ചു കൊണ്ട് പുതിയ സര്‍ക്കാ ര്‍ വിജ്ഞാപനമിറക്കി. അതനുസരിച്ച് ഫ്രഞ്ച് റഫാല്‍, യൂറോപ്യന്‍ യൂണിയന്‍റെ സംയുക്ത സംരംഭമായ യൂറോ ഫൈറ്റര്‍ ടൈഫൂണ്‍, അമേരിക്കന്‍ ബോയിങ്ങിന്റെ സൂപ്പര്‍ ഹോര്‍നെറ്റ്, റഷ്യയുടെ മിഗ്-35, അമേരിക്കയുടെ തന്നെ എഫ്-16, സ്വീഡിഷ് കമ്പനിയായ സാബിന്‍റെ ഗ്രിപെ ന്‍ എന്നിവ ര്‍ ടെന്‍ഡറുക ള്‍ സമര്‍പ്പിച്ചു. അതില്‍നിന്നും സവിശേഷതകളുടെ അടിസ്ഥാനത്തി ല്‍ ഫ്രഞ്ച് റഫാലും യൂറോ ഫൈറ്റര്‍ ടൈഫൂണും അന്തിമ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒടുവില്‍ കുറഞ്ഞ വില കണക്കിലെടുത്ത് 2012 ജനുവരി 31ന് ദസോള്‍ട്ട് ഏവിയേഷനുമായി റഫാ ല്‍ യുദ്ധ വിമാനങ്ങള്‍ക്കായി യു.പി.എ സര്‍ക്കാ ര്‍ കരാ ര്‍ ഒപ്പിട്ടു.
പ്രസ്തുത കരാര്‍ അനുസരിച്ച് ഇന്ത്യ ന്‍ വ്യോമസേനക്കായി ദസോള്‍ട്ട് ഏവിയേഷന്‍ 126 റഫാ ല്‍ വിമാനങ്ങ ള്‍ നിര്‍മ്മിച്ചു നല്‍കണം. അതില്‍ 18 എണ്ണം ഫ്രാന്‍സി ല്‍ തന്നെ നിര്‍മ്മിച്ചു ഇന്ത്യയിലെത്തിക്കണമെന്നും ബാക്കി 108 എണ്ണം ഇന്ത്യയുടെ പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാ ന്‍ ഏറോനോട്ടിക്സ് ലിമിറ്റഡു (എച്ച്.എ.എല്‍.) മായി ചേര്‍ന്ന് ഇന്ത്യയില്‍ നിര്‍മ്മിക്കാനുമായിരുന്നു കരാര്‍. അങ്ങനെവരുമ്പോള്‍ റഫാ ല്‍ പോ ര്‍ വിമാനത്തിന്‍റെ സാങ്കേതിക വിദ്യ എച്ച്.എ.എല്ലിന് ലഭിക്കും. ഒരു വിമാനത്തിന് 526 കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചത്. രാത്രിയിലും പകലും ഒരുപോലെ ആക്രമണം നടത്താന്‍ ശേഷിയുള്ളതും ലേ, ലഡാക്ക്, കാര്‍ഗില്‍, സിയാച്ചിന്‍, അരുണാചലിലെ തവാംഗ് തുടങ്ങിയ അതിശൈത്യ പ്രദേശങ്ങളില്‍ നിന്നും തടസ്സം കൂടാതെ പറന്നുയരാ ന്‍ കഴിയുന്നതും രണ്ടു വൈമാനികര്‍ക്ക് ഒരേ സമയം നിയന്ത്രിക്കാ ന്‍ കഴിയുന്നതുമായ റഫാ ല്‍ വിമാനത്തിന് മണിക്കൂറില്‍ 1912 കിലോമീറ്റ ര്‍ വേഗവും ഓരോ പ്രാവശ്യവും 3700 കിലോമീറ്റ ര്‍ പറക്കാനും കഴിയും. ഏതു ദിശയിലേക്കും മിസ്സൈലുകള്‍ തൊടുത്തുവിടാനുള്ള സാങ്കേതിക ശേഷിയും സ്വദേശ-വിദേശ നിര്‍മ്മിതമായ ഏതു അന്ത്യന്താധുനികമായ ആയുധങ്ങളും വഹിക്കാന്‍ കഴിവുള്ളതുമാണ് ഈ വിമാനങ്ങ ള്‍. അതിനാല്‍തന്നെ ഇതിന്‍റെ സാങ്കേതിക ഗുണനിലവാരത്തെപറ്റി പ്രതിപക്ഷത്തിനുപോലും പരാതിയില്ല.
ഒന്നാം യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് ടെന്‍ഡ ര്‍ വിളിക്കുകയും രണ്ടാം യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് കരാ ര്‍ ഒപ്പിടുകയും ചെയ്തെങ്കിലും കരാറനുസരിച്ചുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുവാ ന്‍ കേന്ദ്ര സര്‍ക്കാരിനും ദസോള്‍ട്ട് ഏവിയേഷനും കഴിഞ്ഞില്ല. പ്രധാനമായും വിമാനങ്ങളുടെ ആയുഷ്ക്കാല പരിപാലനവും അതിനു വേണ്ടിവരുന്ന ചെലവും, പൂര്‍ണ്ണമായ സാങ്കേതികവിദ്യാ കൈമാറ്റവും തര്‍ക്കവിഷയങ്ങളായി തുടര്‍ന്നു. നേരത്തേ കരാറിന്‍റെ ഭാഗമല്ലാതിരുന്ന ആയുഷ്ക്കാല പരിപാലന ചെലവ് കരാറില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പ്രതിരോധ മന്ത്രാലയത്തിന് സ്വീകാര്യമായിരുന്നില്ല. ഇക്കാര്യത്തില്‍ കൂടുത ല്‍ സുതാര്യത വേണമെന്ന് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്‍റണി നിഷ്ക്കര്‍ഷത പുലര്‍ത്തി. ചര്‍ച്ചക ള്‍ തുടര്‍ന്നെങ്കിലും കരാ ര്‍ റദ്ദാക്കിയില്ല. അതിനിടെ 2014ല്‍ തെരഞ്ഞെടുപ്പും നരേന്ദ്ര മോദിയുടെ നേതൃത്വത്തി ല്‍ പുതിയ സര്‍ക്കാരും അധികാരത്തി ല്‍ വന്നു. അപ്പോഴും പഴയ കരാ ര്‍ അനുസരിച്ചുള്ള ചര്‍ച്ചക ള്‍ പ്രതിരോധ മന്ത്രാലയം തുടര്‍ന്നു കൊണ്ടേയിരുന്നു. ഇതിനിടെ ടെന്‍ഡറിന്റെ അവസാന പട്ടികയി ല്‍ ഇടം പിടിച്ച രണ്ടാമനായ യൂറോ ഫൈറ്റര്‍ ടൈഫൂ ണ്‍ നേരത്തെ പറഞ്ഞതി ല്‍ നിന്നും 20% വിലകുറച്ച് ആവശ്യപ്പെട്ട സാങ്കേതികത്തികവോടുകൂടി വിമാനങ്ങള്‍ നല്‍കാമെന്ന് അറിയിച്ചു മുന്നോട്ടു വന്നെങ്കിലും റഫാലിനു തന്നെ മുന്‍തൂക്കം നല്‍കാ ന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി നടത്തിയ ആദ്യത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തോടുകൂടിയാണ് റഫാ ല്‍ ഇടപാടിനു പുതുമുഖം തുറക്കുന്നത്. ആ സന്ദര്‍ശന വേളയി ല്‍ 2015 ഏപ്രില്‍ 10ന് പ്രധാനമന്ത്രി മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദും സംയുക്തമായി പുറപ്പെടുവിച്ച പ്രഖ്യാപനത്തിലൂടെയാണ് ഇന്ത്യ ഫ്രാന്‍സി ല്‍ നിന്നും 36 റഫാ ല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുവാ ന്‍ തീരുമാനിച്ച വിവരം ലോകത്തോടൊപ്പം ഇന്ത്യയും അറിയുന്നത്. മുന്‍ സര്‍ക്കാ ര്‍ ഒപ്പിട്ട 126 വിമാനങ്ങള്‍ക്കായുള്ള കരാര്‍ റദ്ദാക്കുകപോലും ചെയ്യാതെയാണ് ഈ പ്രഖ്യാപനം നടന്നത്. പ്രതിരോധ കരാറുകള്‍ പ്രഖ്യാപിക്കാനോ ഒപ്പിടാനോ പ്രധാനമന്ത്രിക്ക് ഏകപക്ഷീയമായ അധികാരം ഇന്ത്യയിലില്ല. പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ചില ചട്ടങ്ങളുണ്ട്. ഡിഫന്‍സ് പ്രോക്യുര്‍മെന്റ്റ് പ്രോസീജ്യ ര്‍ എന്ന പേരില്‍ അതി സങ്കീര്‍ണ്ണവും ഏറെ സൂക്ഷ്മതയോടും നടക്കുന്ന ഒരു പ്രക്രിയയാണ് ഈ ചട്ടങ്ങ ള്‍. ഇതനുസരിച്ച് പ്രതിരോധമന്ത്രി, കര-വ്യോമ-നാവിക സേനാ മേധാവികള്‍, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം ഡയറക്ട ര്‍ എന്നിവരടങ്ങുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൌണ്‍സി ല്‍ ആണ് ഓരോ സേനയിലേക്കും എന്തൊക്കെ ആയുധങ്ങള്‍ വാങ്ങണമെന്ന് തീരുമാനിക്കുന്നത്. അതനുസരിച്ച് മാത്രമേ സര്‍ക്കാരി ന് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയൂ. അതിനായി മന്ത്രിസഭയുടെ സുരക്ഷാ കാര്യ ഉപ സമിതി നിലവിലുണ്ട്. എന്നാല്‍ ഇവിടെ ആ ചട്ടങ്ങളുടെയൊക്കെ പരസ്യമായ ലംഘനമാണ് നടന്നത്.
യു.പി.എ. സര്‍ക്കാ ര്‍ ഒരു വിമാനത്തിന് 526 കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നതെങ്കി ല്‍ പുതിയ കരാറി ല്‍ അത് ഒരു വിമാനത്തിന് സാങ്കേതികത്തികവോടുകൂടി 1670 കോടി രൂപയായി ഉയര്‍ന്നു. 126 വിമാനങ്ങ ള്‍ എന്നുള്ളത് കേവലം 36 വിമാനങ്ങളായി ചുരുങ്ങുകയും ചെയ്തു. വാങ്ങുന്ന വിമാനങ്ങളുടെ എണ്ണം കുറഞ്ഞതോ നേരത്തെയുള്ള വിലയുടെ മൂന്നിരട്ടിയായി തുക മാറിയതോ മാത്രമല്ല ഗുരുതരമായ വീഴ്ച്ച. മറിച്ച് വിമാന നിര്‍മ്മാണ മേഖലയി ല്‍ അഞ്ചര പതിറ്റാണ്ട് പഴക്കമുള്ള 4660ലധികം യുദ്ധവിമാനങ്ങ ള്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ള ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ ഒഴിവാക്കി ഇതുവരെ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത സ്വകാര്യ കമ്പനിയായ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിന് ഈ കരാ ര്‍ നല്‍കിയത് നഗ്നമായ സ്വജനപക്ഷപാതമാണ് എന്ന് പ്രഥമദൃഷ്ട്യാ ആര്‍ക്കും ബോധ്യപ്പെടുന്ന വസ്തുതയാണ്.
നരേന്ദ്രമോദി ഫ്രാന്‍സ് സന്ദര്‍ശിക്കുന്നതിന് വെറും പന്ത്രണ്ടു ദിവസം മുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ 2015 മാര്‍ച്ച് 28ന് ആണ് റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എന്ന കമ്പനി രൂപംകൊണ്ടത്. അതിനു രണ്ടു ദിവസം മുമ്പ് 2015 മാര്‍ച്ച് 25ന് ദസോള്‍ട്ട് ഏവിയേഷ ന്‍ സി.ഇ.ഓ എറിക് ട്രാപ്പ ര്‍ പറഞ്ഞത് എച്ച്.എ.എല്ലുമായുള്ള അവരുടെ കരാ ര്‍ അന്തിമഘട്ടത്തിലാണെന്നാണ്. പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനത്തി ല്‍ റഫാലുമായി ബന്ധപ്പെട്ട വിഷയം അജണ്ടയി ല്‍ ഇല്ലെന്നാണ് 2015 ഏപ്രി ല്‍ 8ന് അതായത് മോദിയുടെ സന്ദര്‍ശനത്തിനു രണ്ടു ദിവസം മുമ്പ് വിദേശകാര്യ സെക്രട്ടറി ജയശങ്ക ര്‍ നടത്തിയ പത്രസമ്മേളനത്തി ല്‍ പറഞ്ഞത്. അതിനാല്‍ത്തന്നെ പ്രതിരോധമന്ത്രിയായിരുന്ന മനോഹ ര്‍ പരീക്കര്‍ പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നില്ല. മറിച്ച് റിലയന്‍സ് തലവന്‍ അനി ല്‍ അംബാനി ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖരായ രണ്ടു ഡസനിലധികം കമ്പനികളുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസ്സറന്‍മാരാണ് പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നത്. നിഗൂഢത ചൂഴ്ന്നുനില്‍ക്കുന്ന ഈ അവസരത്തിലാണ് എച്ച്എ.എല്‍ എന്ന പൊതുമേഖലാ സ്ഥാപനം കരാറി ല്‍ നിന്നും പുറത്താകുന്നതും അംബാനിയുടെ റിലയന്‍സ് കരാ ര്‍ നേടിയെടുക്കുന്നതും. 1670 കോടി രൂപ വച്ച് 36 വിമാനങ്ങള്‍ക്കായുള്ള 58000 കോടിയുടെ കരാര്‍ മാത്രമല്ല അവയുടെ ആയുഷ്കാല പരിപാലനത്തിനായുള്ള ഒരു ലക്ഷം കോടി രൂപയിലധികമുള്ള കരാറും റിലയന്‍സിനു തന്നെ ലഭിച്ചു. ദസോള്‍ട്ട് ഏവിയേഷന്‍റെ ഇന്ത്യ ന്‍ പങ്കാളിയായി എച്ച്.എ.എല്ലിനെ ഒഴിവാക്കി റിലയന്‍സിനെ ശുപാര്‍ശ ചെയ്തത് ഇന്ത്യാ സര്‍ക്കാരാണെന്ന് ഫ്രാന്‍സ് പ്രസിഡണ്ടായിരുന്ന ഫ്രാന്‍സ്വ ഒലോന്‍ദും വെളിപ്പെടുത്തുമ്പോ ള്‍ പ്രധാനമന്ത്രിയുടെ സ്വജനപക്ഷപാതം കൂടുതല്‍ വ്യക്തമാകുന്നു. മാത്രവുമല്ല യു.പി.എ കാലത്ത് ഒപ്പിട്ട കരാ ര്‍ മോദി സര്‍ക്കാ ര്‍ റദ്ദാക്കുന്നത് നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്ന്‍ മൂന്നു മാസങ്ങള്‍ക്കു ശേഷം 2015 ജൂണ്‍ മാസത്തിലാണ്.
പുതിയ കരാര്‍ പ്രധാനമന്ത്രി 2015 ഏപ്രില്‍10ന് പ്രഖ്യാപിച്ചെങ്കിലും ഉദ്യോഗസ്ഥതലത്തി ല്‍ എതിര്‍പ്പ് ശക്തമായിരുന്നു. വിമാനങ്ങളുടെ വില നിശ്ചയിക്കാന്‍ അധികാരമുള്ള കോണ്ട്രാക്റ്റ് നെഗോസിയേഷ ന്‍ സമിതി അംഗവും വ്യോമ സേനാ വിഭാഗത്തിന്‍റെ സംഭരണ വിഭാഗം മാനേജരുമായിരുന്ന രാജീവ് വര്‍മ്മ, പുതിയ കരാ ര്‍ പ്രകാരം അടിസ്ഥാന വില കൂടുതലാണെന്നും റഫാലിനു തുല്യമായ യൂറോ ഫൈറ്റ ര്‍ ഇതിലും വില കുറച്ചു ലഭിക്കുമെന്നും ഇതിനെക്കാളൊക്കെ ലാഭം റഷ്യ ന്‍ യുദ്ധ വിമാനമായ സുഖോയ്-30 എച്ച്.എ.എല്‍. വഴി നിര്‍മ്മിക്കുന്നതാണ് എന്നും വിയോജനക്കുറിപ്പ് എഴുതി. ഇതിനെ മറികടക്കുവാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് സ്മിതാ നാഗരാജ് എന്ന ഉദ്യോഗസ്ഥയെ സംഭരണ വിഭാഗം ഡയറക്ടറായി നിയമിക്കുകയും രാജിവ് വര്‍മ്മയുടെ എതിരഭിപ്രായം തള്ളിക്കൊണ്ട് കരാറിന് അനുകൂലമായ നിലപാട് എടുക്കുകയും ചെയ്തു. രാജിവ് വര്‍മ്മയ്ക്ക് രണ്ടു മാസത്തെ നിര്‍ബന്ധിത അവധിയി ല്‍ പോകേണ്ടിയും വന്നു. ഈ എതിര്‍പ്പുകളും നിയമനങ്ങളും മൂലം കരാറിന്‍റെ അന്തിമ രൂപത്തില്‍ ഒപ്പിടാ ന്‍ കാലതാമസം വന്നു. ഒടുവില്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം ഒന്നര വര്‍ഷം ആകുമ്പോഴാണ് 2016 സെപ്റ്റംബര്‍ 23ന് പ്രതിരോധമന്ത്രി മനോഹര്‍ പരിക്കറും ഫ്രഞ്ച് പ്രതിരോധമന്ത്രി ഴാങ‍് യെവ്സ് ലേ ഡ്രിയാനും പുതിയ കരാറി ല്‍ ഒപ്പ് വക്കുന്നത്.
പ്രതിരോധ മേഖലയിലെ സ്വകാര്യവല്‍ക്കരണം ഈ സര്‍ക്കാരിന്‍റെ കാലത്ത് പൂര്‍ണ്ണതോതി ല്‍ എത്തിയിരിക്കുകയാണ്. പ്രതിരോധ സാമഗ്രികളുടെ നിര്‍മ്മാണ രംഗത്ത് 100% നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് സര്‍ക്കാ ര്‍ അനുമതി നല്‍കിക്കഴിഞ്ഞു. സര്‍ക്കാ ര്‍ ഉടമസ്ഥതയിലുള്ള മിക്ക ആയുധ നിര്‍മ്മാണ ശാലകളും അടച്ചുപൂട്ടലിന്‍റെ ഭീഷണിയിലാണ്. രാജ്യസ്നേഹത്തിന്‍റെ അപ്പോസ്തലന്മാരെന്നു പുരപ്പുറത്തു കയറി ഘോഷം മുഴക്കുന്നവര്‍ തന്ത്രപ്രധാന മേഖലയി ല്‍ പരിപൂര്‍ണ്ണമായ വിദേശവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും നടപ്പിലാക്കുകയാണ്. ഇന്ത്യക്ക് ലഭിക്കേണ്ടുന്ന സാങ്കേതിക വിദ്യപോലും നഷ്ടപ്പെടുത്തി റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സി ല്‍ നിര്‍മ്മിക്കുമ്പോ ള്‍ ഇവിടെ ലഭിക്കേണ്ടിയിരുന്ന തൊഴില്‍ അവസരങ്ങ ള്‍ കൂടിയാണ് നഷ്ടമാകുന്നത്. മേക് ഇന്‍ ഇന്ത്യ എന്നു പറയുകയും സ്വന്തക്കാരുടെ കാര്യം വരുമ്പോ ള്‍ മുദ്രാവാക്യം കടലാസ്സി ല്‍ ഒതുക്കുകയുമാണ് മോദി സര്‍ക്കാ ര്‍ ചെയ്യുന്നത്. 2015ല്‍ മാത്രം രജിസ്റ്റ ര്‍ ചെയ്ത റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് കമ്പനിക്ക് 2016ല്‍ മാത്രം ലഭിച്ചത് പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കുവാനുള്ള 27 കരാറുകളാണ്. ഇതില്‍നിന്നുതന്നെ അംബാനിയോടുള്ള മോദിയുടെ ഉപകാരസ്മരണയുടെ ആഴം അളക്കാവുന്നതാണ്. അതിനാല്‍ റഫാ ല്‍ ഇടപാട് ഒരു ചെറിയ അഴിമതിയല്ല. മറിച്ച് ഇന്ത്യന്‍ ഭരണകൂടം എത്രത്തോളം ധനമൂലധന ശക്തികള്‍ക്കു മുന്നി ല്‍ കീഴ്പ്പെടുന്നു എന്നുള്ളതിന്‍റെ ഉത്തമ ഉദാഹരണമായി മാറുകയാണ്. ചങ്ങാത്ത മുതലാളിത്തം രാജ്യത്തിന്‍റെ സമസ്ത ഉല്‍പ്പാദന-സേവന മേഖലകളിലേക്കും വ്യാപിക്കുന്നു എന്നുള്ളതിന്റെ തെളിവുമാണിത്.
ചില ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം പറഞ്ഞേ തീരൂ. ജനാധിപത്യം അത് ആവശ്യപ്പെടുന്നുണ്ട്.
1. യു.പി.എ. സര്‍ക്കാര്‍ ഒപ്പിട്ട കരാറിനുപകരം പുതിയ കരാര്‍ വേണ്ടി വന്നത് ഏതു സാഹചര്യത്തിലാണ്?
2. 25 ടണ്‍ ഭാരമുള്ള സുഖോയ്, ആധുനിക സാങ്കേതിക വിദ്യയുള്ള മിറാഷ് എന്നിവ ഉള്‍പ്പെടെ ഇതുവരെ അയ്യായിരത്തോളം യുദ്ധ വിമാനങ്ങള്‍ നിര്‍മ്മിച്ച എച്ച്.എ.എല്ലിനെ ഒഴിവാക്കി ഇതുവരെ ഒരു കളിപ്പാട്ട വിമാനം പോലും നിര്‍മ്മിച്ചിട്ടില്ലാത്ത റിലയന്‍സ് എങ്ങനെയാണ് കരാര്‍ നേടിയെടുത്തത്?
3. ഒരു വിമാനത്തിന്‍റെ വില 526 കോടി രൂപയില്‍ നിന്നും 1670 കോടി രൂപയായി ഉയര്‍ന്നത് എങ്ങനെ?
4. അജണ്ടയില്‍ ഇല്ലാത്ത വിഷയത്തി ല്‍ എങ്ങനെയാണ് ഫ്രാന്‍സുമായി സംയുക്ത പ്രഖ്യാപനം നടത്തിയത്?
5. പ്രധാനമന്ത്രിക്ക് അങ്ങനെ പ്രഖ്യാപിക്കാന്‍ അധികാരം ഇല്ലാതിരിക്കെ മോദി എങ്ങനെയാണ് ആ പ്രഖ്യാപനം നടത്തിയത്?
6. പ്രതിരോധമന്ത്രിയെ ഈ വിഷയത്തില്‍ ഇരുട്ടി ല്‍ നിര്‍ത്തിയത് എന്തിന്?
7. പ്രതിരോധ സാമഗ്രികള്‍ വാങ്ങുമ്പോള്‍ സ്വീകരിക്കേണ്ടുന്ന നടപടികളും ചട്ടങ്ങളും പാലിക്കാതിരുന്നത് എന്തുകൊണ്ട്?
8. 126 വിമാനങ്ങ ള്‍ എന്നത് വെറും 36 വിമാനങ്ങളായി ചുരുങ്ങിയത് എങ്ങനെ?
9. ഇടപാടില്‍ അഴിമതി ഇല്ലെങ്കി ല്‍ സംയുക്ത പാര്‍ലമെണ്ടറി സമിതി ഈ വിഷയം പരിശോധിക്കുന്നതില്‍ എന്തിനാണ് സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്?
10. പ്രധാനമന്ത്രി എന്തുകൊണ്ടാണ് വിവാദങ്ങള്‍ക്ക് മറുപടി പറയാത്തത് വിശേഷിച്ചും അഴിമതിയുടെ കുന്തമുന അദ്ദേഹത്തിന്‍റെ നേര്‍ക്ക് നീളുമ്പോള്‍?