ശബരിമല യുവതി പ്രവേശനം : സർക്കാരിനെ തള്ളി ആർ.ബാലകൃഷ്ണപിള്ള

Jaihind Webdesk
Wednesday, October 24, 2018

ശബരിമല യുവതി പ്രവേശന വിധിയിൽ സർക്കാരിനെ തള്ളി ആർ ബാലകൃഷ്ണപിള്ള. ഇക്കാര്യത്തിൽ എൻ എസ് നിലപാടിനെ പിന്തുണച്ച അദ്ദേഹം, താൻ വിശ്വാസികൾക്കൊപ്പമാണെന്നും പറഞ്ഞു. ജയ് ഹിന്ദ് ടിവിയുടെ ദി വ്യൂ പരിപാടിയിലാണ് ബാലകൃഷ്ണപിള്ള നിലപാട് വ്യക്തമാക്കിയത്. മല കയറാനെത്തിയ യുവതികളെ രൂക്ഷമായ് വിമർശിച്ച പിള്ള, ഇക്കാര്യത്തിൽ സർക്കാർ പ്രതിസന്ധിയിലാണന്നും വ്യക്തമാക്കി. പന്തള രാജകുടുംബത്തിന് കൂടുതൽ രേഖകൾ കോടതിയിൽ ഹാജരാക്കാനുള്ള അവസരമാണിതെന്നും, നേരത്തെ ഇവ ഹാജരാക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും പിള്ള അഭിപ്രായപ്പെട്ടു.