‘ക്വട്ടേഷന്‍ സംഘങ്ങളുടെ നിയന്ത്രണം കണ്ണൂരിലെ സിപിഎം ഓഫീസില്‍’ : രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

Jaihind Webdesk
Tuesday, June 29, 2021

കണ്ണൂര്‍ : ക്വട്ടേഷൻ സംഘങ്ങളുടെ നിയന്ത്രണം കണ്ണൂരിലെ സിപിഎം ഓഫീസിലാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ക്വട്ടേഷൻ സംഘം ഇല്ലാതായാൽ സിപിഎം  ഉണ്ടാവില്ല. കണ്ണൂരിലെ സിപിഎം നേതാക്കളുമായും എംഎൽഎമാരുമായും സ്വർണ്ണക്കടത്ത്-ക്വട്ടേഷൻ സംഘത്തിന് ബന്ധമുണ്ട്. കൂടുതൽ അന്വേഷണം നടന്നാൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വരും.
കള്ളക്കടത്ത് മാത്രമേ കസ്റ്റംസിന് അന്വേഷിക്കാനാവൂ. എന്നാൽ അത് കൊള്ളയടിക്കുന്ന സംഭവങ്ങൾ കൂടി അന്വേഷണ വിധേയമാക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.