QLED ടി.വിയുമായി സാംസംഗ്

ടെലിവിഷൻ വിപണിയിൽ മാറ്റത്തിന് വഴി തുറന്ന് സാംസംഗ്. സ്വീകരണമുറിക്ക് ഇണങ്ങുന്ന തരത്തിലുളള വൈവിധ്യങ്ങളെല്ലാം ഉൾക്കൊളളിച്ചാണ് സാംസംഗ് ക്യൂലെഡ് ടി.വികൾ പുറത്തിറങ്ങിയിരിക്കുന്നത്.

ദൃശ്യമികവ് ഉറപ്പാക്കുന്ന യു.എച്ച്.ഡി ടി.വിയും മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച കൺസർട്ട് പതിപ്പുമാണ് കേരളവിപണിയിൽ സാംസംഗ് അവതരിപ്പിച്ചിരിക്കുന്നത്. എല്ലാം തികഞ്ഞൊരു ടെലിവിഷൻ, ഒപ്പം കാഴ്ചകാരുടെ മനസ് പ്രതിഫലിപ്പിക്കുന്ന ഒരു ക്യാൻവാസും. അതാണ് സാംസംഗിന്റെ ഏറ്റവും പുതിയ സ്മാർട്ട് ടി.വി ക്യൂലെഡ്.

ടെലിവിഷൻ ഓഫാക്കുമ്പോൾ ചുവരിന്റനിറത്തിനോട് ടെലിവിഷനും ഇണങ്ങിച്ചേരും. വേണമെങ്കിൽ നമുക്കിഷ്ടപ്പെട്ട രീതിയിൽ ഒരു ദൃശ്യം സ്‌ക്രീനിൽ പ്രതിഫലിപ്പിക്കാം. ഡാറ്റ പവർ ലൈനുകൾ എല്ലാം സമന്വയിപ്പിച്ച കേബിളാണ് ക്യൂലെഡ് ടി.വിയുടെ
മറ്റൊരു സവിശേഷത.

ദൃശ്യമികവും മികച്ച ഡിസൈനും സമന്വയിപ്പിച്ചുള്ള പുതിയ യു.എച്ച്.ഡി ടി.വിയും സാംസംഗ് അവതരിപ്പിച്ചു. ഡൈനാമിക് ക്രിസ്റ്റൽ കളർ സാങ്കേതികവിദ്യയാണ് ഈ മോഡലിൽ ഉപയോഗിച്ചിട്ടുള്ളത്.

മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം സാംസംഗ് നിർമിച്ച കോൺസേർട്ട് മോഡലുകളും വിപണിയിലെത്തി. ഉയർന്ന ദൃശ്യനിലവാരത്തിനൊപ്പം മികച്ച ശബ്ദവിന്യാസവുമാണ് കൺസർട്ട് മോഡലുകളുടെ സവിശേഷത. 27,500 രൂപാമുതൽ വിലയുള്ള കൺസർട്ട് മോഡലുകൾ വിപണിയിലുണ്ട്.

samsung qledtv
Comments (0)
Add Comment