പ്രവാസികള്‍ക്ക് ജോലി ചെയ്യാന്‍ ഇഷ്ടമുള്ള ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ മുന്നില്‍ ; യുഎഇ പതിനാലാം സ്ഥാനത്ത്

Jaihind News Bureau
Tuesday, February 9, 2021

 

ദുബായ് : പ്രവാസികള്‍ക്ക് ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും ഇഷ്ടമുള്ള ലോക രാജ്യങ്ങളുടെ പട്ടികയില്‍, ഗള്‍ഫ് രാജ്യമായ ഖത്തറിന് ആറാം സ്ഥാനം ലഭിച്ചു. അതേസമയം, മധ്യപൂര്‍വ ദേശത്ത് ഒന്നാമത് ഖത്തറാണ്. എച്ച്എസ്ബിസി എക്സ്പാറ്റ് എക്സ്പ്ലോറര്‍ സര്‍വേ-2020 ലാണ് പ്രവാസികളുടെ ഇഷ്ടരാജ്യങ്ങളിലൊന്നായി ഖത്തറിനെ തിരഞ്ഞെടുത്തത്.

പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടിയ രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ ഖത്തറും സിംഗപ്പൂരുമാണ്. സ്വിറ്റ്സര്‍ലന്‍ഡാണ് ഒന്നാമത്. ന്യൂസിലന്‍ഡ്, ജര്‍മനി, സ്പെയിന്‍, നെതര്‍ലന്‍ഡ്, ഓസ്ട്രേലിയ, കാനഡ, അയര്‍ലന്‍ഡ് എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങള്‍. അതേസമയം, 14-ാം സ്ഥാനത്ത് യുഎഇ, ബഹ്റൈന്‍ (15), സൗദി അറേബ്യ (19) എന്നിങ്ങനെയാണ് പട്ടികയില്‍ മറ്റ് ജിസിസി രാജ്യങ്ങളുടെ സ്ഥാനം.