ഖത്തറില്‍ കൊവിഡ്-പിസിആര്‍ പരിശോധനാ നിരക്ക് ഏകീകരിച്ചു ; താല്‍ക്കാലിക ആശ്വാസം

Jaihind Webdesk
Thursday, April 8, 2021


ദോഹ : ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ്-പിസിആര്‍ പരിശോധനാ നിരക്ക് ഏകീകരിച്ചു കൊണ്ടുള്ള നടപടി പ്രാബല്യത്തിലായി. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ, പുതിയ നിര്‍ദേശ പ്രകാരം ഇനി 300 റിയാല്‍ മാത്രമേ ഈടാക്കാന്‍ അനുമതിയുള്ളു.

സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ പരിശോധനയ്ക്കാണ് ഈ പുതിയ നിരക്ക്. സര്‍ക്കാര്‍ ഹെല്‍ത്ത് സെന്‍ററുകളിലെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് , യാത്രാ ആവശ്യങ്ങള്‍ക്കുള്ള കൊവിഡ് പരിശോധന താല്‍ക്കാലികമായി ഖത്തറില്‍ നിര്‍ത്തിയിരുന്നു. ഇതോടെയാണ്, സ്വകാര്യ ആശൂപത്രികളിലും നിരക്ക് ഏകീകരിച്ചത്.