പിവി അൻവറിന്‍റെ ഉടമസ്ഥതയിൽ അനധികൃത റിസോർട്ടും നാല് അനധികൃത തടയണകളും

പിവി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിൽ അനധികൃത റിസോർട്ടും. മാത്രമല്ല, വനത്തിൽനിന്നുള്ള അരുവിയുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി നാല് അനധികൃത തടയണകളാണ് റിസോർട്ടിൽ നിർമ്മിച്ചിട്ടുണ്ട്. പി വി ആർ നാച്ചുറോ ടൂറിസം വില്ലേജിന് കീഴിലാണ് അനധികൃത റിസോർട്ടിന്‍റെ പ്രവർത്തനം. കൂടരഞ്ഞി പഞ്ചായത്തിലെ പിവിആർ നാച്ചുറോ റിസോർട്ടിന് പഞ്ചായത്തിന്‍റെ അനുമതിയില്ലെന്ന് വിവിരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലാണ് പിവി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിൽ പിവിആർ ടൂറിസം വില്ലേജ് പ്രവർത്തിക്കുന്നത്. എന്നാൽ പിവിആർ നാച്ചുറൽ ടൂറിസം വില്ലേജിന് കീഴിൽ ഇങ്ങനൊരു റിസോർട്ടിന് അനുമതി നൽകിയിട്ടില്ലെന്ന പഞ്ചായത്ത് രേഖകൾ വ്യക്തമാക്കുന്നു. കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് റിസോർട്ട് അനധികൃതമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പാർപ്പിടാവശ്യത്തിന് മാത്രമാണ് പഞ്ചായത്തിന്റെ അനുവാദമുള്ളത്. എന്നാൽ 7 ഏക്കറിൽ പ്രവർത്തിക്കുന്ന ഈ റിസോർട്ടിൽ 12 വില്ലകളുണ്ട്. മാത്രമല്ല റിസോർട്ടെന്ന് വെബ്‌സൈറ്റിലൂടെ പരസ്യംനൽകി, ഈ വില്ലകൾ ഉടമ വിൽപ്പന നടത്തുകയും ചെയ്യുന്നു.

അതീവ പരിസ്ഥിതി ലോല പ്രദേശമായ കക്കാടംപൊയിലിൽ നിർമ്മാണ് പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണങ്ങളുണ്ടായിരിക്കെയാണ് റിസോർട്ടും, അതിൽ നിരവധി വില്ലകളും എംഎൽഎ നിർമ്മിച്ചിരിക്കുന്നത്. ഇതിനുപുറമെയാണ് റിസോർട്ടിൽ ഒരു അരുവിയുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി 4 അനധികൃത തടയിണകൾ നിർമ്മിച്ചിരിക്കുന്നത്. അതീവ പരിസ്ഥിതി ലോല പ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ള കക്കാടംപൊയിലിൽ റിസോർട്ടിന്‍റെ ഭാഗമായി നിർമ്മിച്ച അനധികൃത തടയണകളിലായി ലക്ഷക്കണക്കിന് ലിറ്റർവെള്ളം സംഭരിച്ച് വച്ചിട്ടുണ്ട്.

ഇത് വൻ ഭീഷണിയാണ് ഉയർത്തുന്നത്. തടയണയുടെ താഴ്‌വാരത്തായി നിരവധി വീടുകളും സ്‌കൂളുമുണ്ട്. കനത്ത മഴയെതുടർന്ന് കക്കാടംപൊയിലിൽ 8 വലുതും നിരവധി ചെറിയതുമായ ഉരുൾപൊട്ടലുകളുണ്ടായി. ഏതു സമയത്തും നിരവധി ആളുകൾക്കും മറ്റും ജീവന് ഭീഷണിയായി നിലകൊള്ളുകയാണ് ഈ തടയണകൾ. എന്തായാലും പിവി അൻവറിന്‍റെ അനധികൃത റിസോർട്ടിനും വില്ലകൾക്കുമെതിരെയും, അപകടാവസ്ഥയിലുള്ള തടയണകൾക്കെതിരേയും പഞ്ചായത്തും, ജില്ലാ ഭരണകൂടവും അടിയന്തരനടപടി സ്വീകരിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

https://www.youtube.com/watch?v=4xHmDb-qhbQ

ResortPeeVeeaaR Nature Tourism VillagePV Anwar MLACheck Dam
Comments (0)
Add Comment