രാജ്യസഭ തെരഞ്ഞെടുപ്പ് : യുഡിഎഫ് സ്ഥാനാർഥി പി.വി അബ്‌ദുൾ വഹാബ്  നാമനിർദ്ദേശ പത്രിക നൽകി

Friday, April 16, 2021

 

തിരുവനന്തപുരം : രാജ്യസഭ തെരഞ്ഞെടുപ്പിന് യുഡിഎഫ് സ്ഥാനാർഥിയായി പി വി അബ്‌ദുൾ വഹാബ് നിയമസഭാ സെക്രട്ട്രിക്ക്  നാമനിർദ്ദേശ പത്രിക നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ് തങ്ങള്‍ എന്നിവർക്കൊപ്പമാണ്  അബ്‌ദുൾ വഹാബ് നാമനിർദ്ദേശ പത്രിക നൽകാനെത്തിയത്. രണ്ട് പ്രാവശ്യം രാജ്യസഭാ അംഗമായിരുന്ന വഹാബ് ഇത് മൂന്നാം തവണയാണ്  മത്സരിക്കുന്നത് .