ജനനായകന് കണ്ണീർ പ്രണാമം അർപ്പിച്ച് പുതുപ്പള്ളി; അന്തിമോപചാരം അർപ്പിക്കാന്‍ രാഹുല്‍ ഗാന്ധി എത്തി

Jaihind Webdesk
Thursday, July 20, 2023

 

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി പുതുപ്പള്ളി വലിയപള്ളിയിൽ എത്തിച്ചേർന്നു. പള്ളിയില്‍ പൊതുദർശനം പുരോഗമിക്കുകയാണ്. മുതിർന്ന നേതാവ് എ.കെ ആന്‍റണി, കെ.സി വേണുഗോപാൽ എംപി. താരിഖ്‌ അൻവർ, കെ സുധാകരൻ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കൾ പള്ളിയിൽ എത്തിച്ചേർന്നിട്ടുണ്ട്. സുരക്ഷ മുൻനിർത്തി പുതുപ്പള്ളി പള്ളിയിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുദർശനം പൂർത്തിയാകുന്നതോടെ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും.