പുതുപ്പള്ളി അർജുനൻ ചെരിഞ്ഞു; ഒരാഴ്ചയായി ചികിത്സയിൽ കഴിയവേ അന്ത്യം

Thursday, August 22, 2024

 

കോട്ടയം: പുതുപ്പള്ളി അർജുനൻ ചെരിഞ്ഞു. ആസാം സ്വദേശിയായ ആനയ്ക്ക് 40 വയസ്സു പ്രായമുണ്ട്. എഴുന്നള്ളത്തിനും തടിപിടിക്കുന്നതിനും ഒരുപോലെ ഉപകാരപ്പെട്ടിരുന്ന മോഴ ആനയാണ് ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ ചെരിഞ്ഞത്. ഒരാഴ്ചയായി കാലിന് വേദനയായി ചികിത്സയിലായിരുന്നു. ക്രെയിനുപയോഗിച്ച് ഉയർത്തി നോക്കിയെങ്കിലും കാലുറപ്പിച്ച് നിൽക്കാൻ കഴിയാത്ത നിലയിലായിരുന്നു. ഡോക്ടർമാർ മരുന്നുകൾ നൽകിയെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ല. സംസ്കാരം വെള്ളിയാഴ്ച നടക്കും.