ഐപിഎല്‍ സൂപ്പര്‍ സണ്‍ഡേയിലെ രണ്ടാം മല്‍സരത്തില്‍ ഇന്ന് പഞ്ചാബ് കിംഗ്‌സ്-ലക്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് പോരാട്ടം. രാത്രി 7: 30 ന് ധര്‍മശാലയിലാണ് മല്‍സരം. 13 പോയിന്റോടെ നാലാം സ്ഥാനത്താണ് പഞ്ചാബ്. അതേസമയം, 10 പോയിന്റോടെ ആറാം സ്ഥനത്താണ് ലക്‌നൗ. ഇരുടീമുകള്‍ക്കും പ്ലേ ഓഫ് സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. അതിനാല്‍ ഓരോ മല്‍സരങ്ങളും ഇവര്‍ക്ക് നിര്‍ണായകമാണ്. കഴിഞ്ഞ മല്‍സരത്തില്‍ ചെന്നൈയെ പുറത്താക്കിയായിരുന്നു പഞ്ചാബിന്റെ പഞ്ച് കാണിച്ചത് . പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെയും ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് മല്‍സരം വിജയിച്ച് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തിയത്.
അതേസമയം, ഋഷഭ് പന്തിന്റെ ലക്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനും നേരിയ സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അവസാന രണ്ടു മല്‍സരങ്ങളും തോല്‍വി വഴങ്ങിയാണ് ടീം നില്‍ക്കുന്നത്. ഒപ്പം ക്യാപ്റ്റന്‍ ഋഷഭ് പന്ത് ഫോമിലേക്ക് എത്താത്തതും ടീമിനെ വേട്ടയാടുന്നുണ്ട്. കഴിഞ്ഞ മല്‍സരത്തില്‍ മുംബൈക്കെതിരെ 54 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങിയതിന്റെ ക്ഷീണം മാറാനാവും ലക്‌നൗ ഇന്ന് ഇറങ്ങുന്നത്. ഇരു ടീമുകളും സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ പഞ്ചാബ് 8 വിക്കറ്റിന് വിജയിച്ചിരുന്നു.
ഐപിഎല്‍ സൂപ്പര്‍ സണ്‍ഡേയിലെ ആദ്യ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ച തിരിഞ്ഞ് 3: 30 യ്ക്കാണ് മല്‍സരം. ഐപിഎല്‍ പതിനെട്ടാം സീസണില്‍ ചെന്നൈയ്ക്കു പുറമെ പുറത്തായ ടീമാണ് രാജസ്ഥാന്‍ റോയല്‍സ.് എന്നാല്‍ പ്ലേഓഫിലേക്ക് യോഗ്യത നേടാനിരിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇന്നത്തെ ജയം അനിവാര്യമാണ്.