കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന പോളിംഗ് സാമഗ്രികളുടെ വിതരണം സെപ്റ്റംബർ നാലിന് രാവിലെ ആരംഭിക്കും. കോട്ടയം ബസേലിയോസ് കോളേജിലാണ് പോളിംഗ് സാമാഗ്രികളുടെ വിതരണം നടക്കുക. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്തിലാവും വിതരണം.
പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിലെ വിതരണ-സ്വീകരണ കേന്ദ്രമായ ബസേലിയോസ് കോളേജിൽ പോളിംഗ് സാമഗ്രികളുടെ വിതരണം സെപ്റ്റംബർ നാലിന് രാവിലെ ആരംഭിക്കും. പോളിംഗ് ചുമതലയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ രാവിലെ ഏഴു മണിക്ക് കോട്ടയം ബസേലിയോസ് കോളജിൽ എത്തിച്ചേരണമെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.
ഇവിഎം മെഷീനുകൾ അടക്കമുള്ളവയുടെ ട്രയലുകൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ചിരുന്നു. തിരുവാതിക്കലിലെ വെയർഹൗസിൽ സൂക്ഷിച്ചിരുന്ന ഇവിഎം മെഷീനുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവയെല്ലാം പ്രവർത്തനസജ്ജം ആണോ എന്നും സൂക്ഷ്മമായി പരിശോധിച്ചതിനുശേഷം ആണ് ഇപ്പോൾ വിതരണത്തിന് സജ്ജമാക്കിയിരിക്കുന്നത്. 2021 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച മെഷീനുകളും ഈ പരിശോധനയിൽ ഉൾപ്പെടുത്തിയിരുന്നു. അതിനിടെ പോളിംഗ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം കഴിഞ്ഞ ദിവസങ്ങളിൽ നൽകി. ഇതിൽ പ്രധാനപ്പെട്ട ഉദ്യോഗസ്ഥർക്കാണ് സാമഗ്രികൾ ഏറ്റുവാങ്ങാനുള്ള ചുമതല.