മന്ത്രി പി.എം. മുഹമ്മദ് റിയാസിന്‍റെ മട്ടന്നൂർ സന്ദർശനം: യൂത്ത് കോൺഗ്രസ് – കെഎസ്‌യു നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്

Thursday, July 25, 2024

 

കണ്ണൂര്‍: പൊതുമരാമത്ത് മന്ത്രി പി.എം. മുഹമ്മദ് റിയാസിന്‍റെ മട്ടന്നൂർ സന്ദർശനത്തെ തുടര്‍ന്ന് യൂത്ത് കോൺഗ്രസ് – കെഎസ്‌യു നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്‍റ് ഫർസിൻ മജീദ് ഉൾപ്പടെയുള്ള നേതാക്കളെയാണ് കസ്റ്റഡിയിൽ എടുത്തത്. ബലപ്രയോഗത്തിലൂടെയാണ് പോലീസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തത്. റോഡിന്‍റെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ സന്ദർശനവേളയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിനെ തുടർന്നാണ് നേതാക്കളെ കരുതൽ തടങ്കലിൽ ആക്കിയതെന്നാണ് സൂചന.