നാലാം ഘട്ട വോട്ടെടുപ്പ്‌: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

Jaihind Webdesk
Saturday, April 27, 2019

നാലാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 9 സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിൽ ഇന മാസം 29 നാണ് തെരഞ്ഞെടുപ്പ്.

അവസാന വട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഇവിടങ്ങളില്‍ സജീവമാണ്. ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ലോക്സഭ മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണത്തിനുള്ള സമയം. പ്രചരണത്തിന്റെ ഭാഗമി റായ്ബറേലി അമേത്തി എന്നിവടങ്ങളിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് പ്രചരണം നടത്തും. ഇവിടെങ്ങിൽ മൂന്ന് പൊതുയോഗങ്ങളിലാണ് രാഹുൽ ഗാന്ധി പ്രസംഗിക്കുക.

ബീഹാര്‍, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പ്രചാരണം നടത്തിയത് അതേസമയം സിക്കിം നിയമസഭ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഭരണഘടന അനുഛേദം 371എഫ് അനുസരിച്ച് നാല് വര്‍ഷമാണ് നിയമസഭയുടെ കാലാവധിയെന്നും സിക്കിമില്‍ അഞ്ച് വര്‍ഷമെടുത്തെന്നും ചുണ്ടിക്കാട്ടിയിരുന്നു ഹർജി. ഇതോടെ മെയ് 23ന് ഇവിടുത്തെ ഫലപ്രഖ്യാപനവും നടക്കും.