കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി ടി മോഹനകൃഷ്ണന്‍ അന്തരിച്ചു

Jaihind News Bureau
Friday, January 10, 2020

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി ടി മോഹനകൃഷ്ണന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനും എഐസിസി അംഗവുമായ മോഹനകൃഷ്ണന്‍ പൊന്നാനി മണ്ഡലത്തെ പ്രതിനിധാനം ചെയ്തതാണ് നിയമസഭയില്‍ എത്തിയത്. 1965 മുതല്‍ മോഹനകൃഷ്ണൻ എഐസിസി അംഗമാണ്. ദീര്‍ഘകാലം മലപ്പുറത്ത് രാഷ്ട്രീയ രംഗത്ത് സജീവസാന്നിധ്യമായിരുന്നു. കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, വൈസ് പ്രസിഡന്‍റ്, മലപ്പുറം ഡിസിസി പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതല തുടങ്ങി പാര്‍ട്ടി ഏല്‍പ്പിച്ച നിരവധി ചുമതലകള്‍ മോഹനകൃഷ്ണന്‍ നിറവേറ്റിയിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ നാളെ ഉച്ചക്ക് ശേഷം മൂന്നു മണിക്ക് വീട്ടു വളപ്പിൽ നടക്കും.