പി.എസ്.സി: തട്ടിപ്പ് സമ്മതിച്ച് പ്രതികള്‍; ഉത്തരങ്ങള്‍ എസ്.എം.എസ് വഴി ലഭിച്ചു

Jaihind Webdesk
Monday, August 19, 2019

തിരുവനന്തപുരം: പിഎസ്‌സിയില്‍ തട്ടിപ്പ് നടത്തിയെന്ന് പ്രതികള്‍ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. എസ്.എഫ്.ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്തും നസീമുമാണ് കുറ്റം സമ്മതിച്ചത്. പരീക്ഷാ സമയത്ത് ഉത്തരങ്ങള്‍ എസ്.എം.എസ് ആയി ലഭിച്ചെന്നും 70 ശതമാനത്തിലേറെ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയത് എസ്എംഎസ് വഴിയാണെന്നും പ്രതികള്‍ സമ്മതിച്ചു. അതെ സമയം ചോദ്യങ്ങള്‍ പുറത്തുപോയതിനെക്കുറിച്ച് വ്യക്തത പ്രതികളില്‍ നിന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചില്ല. ചോദ്യം എങ്ങനെ പുറത്തു പോയി എന്നത് സംബന്ധിച്ച് പ്രതികള്‍ മറുപടി നല്‍കുന്നില്ലായെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് പ്രതികളുടെ മൊഴി രേഖപ്പെടുത്തിയത്. രണ്ട് പ്രതികളും വ്യത്യസ്ത തരത്തിലുള്ള മൊഴികളാണ് നല്‍കിയത് എന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.