ജോർജ് ഫ്‌ളോയിഡിനു നീതി ലഭ്യമാക്കണമെന്ന് ആവശ്യം; പ്രക്ഷോഭം കത്തിപ്പടരുന്നു; 4400 പേർ അറസ്റ്റില്‍

പോലീസ് ഓഫീസർ കൊലപ്പെടുത്തിയ കറുത്തവംശജനായ ജോർജ് ഫ്‌ളോയിഡിനു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് മിനിയാപ്പോളീസ്
നഗരത്തിൽ പ്രക്ഷോഭം കത്തിപ്പടരുന്നു. ആറു ദിവസം പിന്നിട്ട പ്രക്ഷോഭത്തിൽ 4400 പേർ അറസ്റ്റിലായി.

വെള്ളക്കാരനായ പോലീസ് ഓഫീസർ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കറുത്തവംശജനായ ജോർജ് ഫ്‌ളോയിഡിനു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് മിനിയാപ്പോളീസ് നഗരത്തിൽ ആരംഭിച്ച പ്രക്ഷോഭം കത്തിപ്പടരുന്നതിന തുടർന്ന് യുഎസിലെ 40 നഗരങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. ആറു ദിവസം പിന്നിട്ട പ്രക്ഷോഭത്തിൽ ഇതിനകം 4400 പേർ അറസ്റ്റിലായി. വെള്ളിയാഴ്ച പ്രക്ഷോഭകർ വൈറ്റ് ഹൗസിലേക്ക് ഇഷ്ടികളും കുപ്പികളും വലിച്ചെറിയുകയും ട്രംപിനെ അധിക്ഷേപിക്കുന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

പ്രസിഡൻറ് ട്രംപിനെയും ഭാര്യ മെലാനിയയെയും മകൻ ബാരനെയും സീക്രട്ട് സർവീസുകാർ വൈറ്റ്ഹൗസിലെ ഭൂഗർഭ ബങ്കറിലേക്ക് മാറ്റി. എമർജൻസി ഓപ്പറേഷൻ സെൻറർ എന്നറിയപ്പെടുന്ന ഈ ബങ്കറിലാണ് സെപ്റ്റംബർ 11 ഭീകരാക്രമണസമയത്ത് അന്നത്തെ വൈസ് പ്രസിഡൻറ് ഡിക് ഷെയ്‌നിയെ പാർപ്പിച്ചത്.

സാൻഫ്രാൻസിസ്‌കോ മുതൽ ബോസ്റ്റൺ വരെ 75 നഗരങ്ങളിൽ പ്രക്ഷോഭം അരങ്ങേറി. നഗരങ്ങളിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചു. മിനിയാപ്പോളിസ് നഗരത്തിൽ പ്രകടനക്കാർക്കിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു. പ്രക്ഷോഭകരെ നേരിടാൻ രാജ്യവ്യാപകമായി 62,000 നാഷണൽ ഗാർഡുകളെയാണു നിയോഗിച്ചിട്ടുള്ളത്.

Comments (0)
Add Comment