വാളയാർ : മാധ്യമ പ്രവർത്തകർക്കും, പൊതുപ്രവർത്തകനുമെതിരെ കേസ്; പ്രതിഷേധം ശക്തം

Jaihind News Bureau
Tuesday, November 26, 2019

വാളയാർ വിഷയത്തിൽ മാധ്യമ പ്രവർത്തകർക്കും, പൊതുപ്രവർത്തകനുമെതിരെ കേസ് എടുത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര മന്ത്രി വി.മുരളീധരനും, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനുമെതിരെ പൊലീസിൽ പരാതി. വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ ഫോട്ടോ പ്രദർശിപ്പിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.

വാളയാറിലെ സഹോദരിമാരുടെ രക്ഷിതാക്കളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ എന്നിവർക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്ന് പരാതിയിൽ ആവശ്യപെടുന്നു. കെ .പി .സി.സി ഒ.ബി.സി വിഭാഗം ചെയർമാനും, പാലക്കാട് ഡി.സി.സി വൈസ് പ്രസിഡൻറുമായ സുമേഷ് അച്യുതനാണ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്

മാധ്യമ പ്രവർത്തകർക്കും, പൊതുപ്രവർത്തകനുമെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തതിൽ പ്രതിഷേധം കനക്കുന്നു. പാലക്കാട് ജില്ലയിലെ സാംസ്‌കാരിക പ്രവർത്തകർ വ്യത്യസ്ഥ സമരവുമായി രംഗത്തെത്തി. പ്രതിഷേധ ബാനറെഴുതി പാലക്കാട് ബാർ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ഗിരീഷ് നൊച്ചുള്ളി സമരം ഉദ്ഘാടനം ചെയ്തു. ഒലവക്കോട് ജംഗ്ഷനിൽ നടന്ന സാംസ്‌കാരിക പ്രതിരോധത്തിൽ നിരവധി പേർ പങ്കെടുത്തു.

https://www.youtube.com/watch?v=qrLuCUhAGKg