KPCC| കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; കണ്ണൂരില്‍ കെപിസിസി സമര സംഗമം ഇന്ന്

Jaihind News Bureau
Monday, July 14, 2025

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കെ പി സി സി സംഘടിപ്പിക്കുന്ന സമര സംഗമം ഇന്ന് കണ്ണൂരില്‍. ഉച്ചകഴിഞ്ഞ് 2 മണിക്ക് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ സമര സംഗമം ഉദ്ഘാടനം ചെയ്യും.

യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് എം എല്‍ എ, എ പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എം പി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, രാഷ്ട്രീയകാര്യ സമിതി അംഗം അജയ് തറയില്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.