വീരമാദേവിയായി സണ്ണി ലിയോണ്‍; പ്രതിഷേധം ശക്തം

Jaihind Webdesk
Monday, October 29, 2018

വീരമാദേവി എന്ന കന്നഡ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ നിന്ന് സണ്ണി ലിയോണിനെ ഒഴിവാക്കിയില്ലെങ്കിൽ പ്രക്ഷോഭമെന്ന് കന്നഡ സംരക്ഷണ വേദികെ യുവ സേന. പദ്മാവത് സിനിമക്കെതിരെയുണ്ടായ പ്രതിഷേധം ആവർത്തിക്കുമെന്നാണ് യുവ സേന വ്യക്തമാക്കിരിക്കുന്നത്.

കർണാടകയിൽ ഏറെ ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയിട്ടുണ്ട് വീരമാദേവി. ചരിത്ര കഥാപാത്രമായ വീരമാദേവിയെ സണ്ണി ലിയോൺ അവതരിപ്പിക്കുന്നത് നാടിന്‍റെ സംസ്‌കാരത്തിന് അപമാനകരമാണെന്ന് യുവസേനാ പ്രസിഡന്‍റ് കെ ഹരീഷ് പറഞ്ഞു. വീരമഹാദേവിയുടെ വേഷത്തിൽ സണ്ണി ലിയോൺ എത്തുന്നത് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും യുവസേന പ്രസിഡന്‍റ് പറഞ്ഞു.

സണ്ണി ലിയോണ്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ

നവംബർ മൂന്നിന് ബംഗളുരുവിൽ നടക്കുന്ന സണ്ണി ലിയോണിന്‍റെ നൃത്തപരിപാടി തടസപ്പെടുത്താൻ കന്നഡ സൗഹൃദ സംഘടനാ പ്രവർത്തകർ നീക്കങ്ങൾ നടത്തുന്നതിനിടെയാണ് വീരമഹാദേവി സിനിമയ്ക്ക് എതിരെയും പ്രതിഷേധം ശക്തമാകുന്നത്.