കെ.കെ രാഗേഷിന്‍റെ ഭാര്യയുടെ നിയമനത്തിനെതിരെ പ്രതിഷേധം ശക്തം; വിസിയെ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ്

കണ്ണൂർ സർവകലാശാലയിൽ  അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ നിയമിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ സർവകലാശാല വിസിയെ വഴിയിൽ തടഞ്ഞു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വിസിയുടെ കാർ തടഞ്ഞുവെച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കണ്ണൂർ സർവകലാശാലയിൽ  അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ നിയമിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. സർവകലാശാല മാനദണ്ഡങ്ങൾ പാലിക്കാതെ പ്രിയ വർഗീസിന്‍റെ നിയമനം നടത്തിയതിന് എതിരെയാണ് പ്രതിഷേധം. നിയമനത്തിന് എതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രനെ വഴിയിൽ തടഞ്ഞു.

വനിതകൾ ഉൾപ്പടെയുള്ള പ്രവർത്തകരാണ് വിസിക്കെതിരെ പ്രതിഷേധിച്ചത്. വൻ പോലീസ് സുരക്ഷയോടെ നീങ്ങുകയായിരുന്ന വിസിയുടെ കാറിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുധീപ് ജെയിംസിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തു.

Comments (0)
Add Comment